അയാള്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത നടന്‍; അതില്‍ എനിക്ക് ഒരു സംശയവുമില്ല: ബേസില്‍ ജോസഫ്
Entertainment
അയാള്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത നടന്‍; അതില്‍ എനിക്ക് ഒരു സംശയവുമില്ല: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th December 2024, 11:08 am

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബേസില്‍ ജോസഫ്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമാ കരിയര്‍ ആരംഭിച്ച ബേസില്‍ കുഞ്ഞിരാമായണം എന്ന സിനിമയിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

ഈയടുത്തായി ബേസില്‍ നായകനായി എത്തിയ സിനിമകളായിരുന്നു നുണക്കുഴിയും ഗുരുവായൂരമ്പല നടയിലും. ഈ രണ്ട് സിനിമകളിലും നടന്‍ ബൈജു സന്തോഷും അഭിനയിച്ചിരുന്നു.

ഇപ്പോള്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത നടനാണ് ബൈജു സന്തോഷ് എന്ന് പറയുകയാണ് ബേസില്‍. അതില്‍ തനിക്ക് ഒരു സംശയവുമില്ലെന്നും നടന്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹേറ്റേഴ്‌സ് ഇല്ലാത്ത നടനാണ് ബൈജു ചേട്ടന്‍. അതില്‍ എനിക്ക് ഒരു സംശയവുമില്ല,’ ബേസില്‍ ജോസഫ് പറയുന്നു.

അതിന് മറുപടിയായി അഭിമുഖത്തില്‍ കൂടെ ഉണ്ടായിരുന്ന ബൈജു സന്തോഷ് ചോദിച്ചത്. നീ എല്ലാ കമന്റുകളും ഇരുന്ന് വായിക്കുമല്ലേ എന്നായിരുന്നു. ഒപ്പം ഈയിടെ ഒരു വീഡിയോയുടെ താഴെ ഒരാളിട്ട കമന്റിനെ കുറിച്ചും നടന്‍ പറഞ്ഞു.

‘നീ എല്ലാ കമന്റുകളും ഇരുന്ന് വായിക്കുമല്ലേ (ചിരി). ഈയിടെ ഏതോ ഒരാള്‍ ഒരു കാരണവും ഇല്ലാതെ എന്നെ ‘പോടാ’ എന്ന് വിളിച്ചു. അവന് ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. ഫ്‌ളവേഴ്‌സില്‍ ശ്രീകണ്ഠന്‍ നായരുമായുളള ഒരു പരിപാടി ഉണ്ടായിരുന്നു.

അതിന്റെ വീഡിയോയുടെ താഴെ ഒരു കാര്യവും ഇല്ലാതെയാണ് അയാള്‍ വന്ന് ചുമ്മാ ‘പോടാ’ എന്ന് കമന്റിട്ടത്. ഞാന്‍ ഒരു കാര്യവും തെറ്റായി പറയുകയോ ആരെ കുറിച്ചും മോശം പറയുകയോ ചെയ്തിട്ടില്ല. വളരെ മാന്യമായിട്ടാണ് സംസാരിച്ചത്.

ഞാന്‍ ഉടനെ അതിന് മറുപടി കൊടുത്തു. ‘നീ പോടാ’ എന്ന് കമന്റിട്ടു. നടന്ന സംഭവമാണ് ഇത്. അയാള്‍ എന്നെ കൊണ്ട് പറയിപ്പിച്ചതാണ് അത്. അയാള്‍ അതിന് മറുപടിയായി തെറിവിളിച്ചാല്‍ ഞാനും തിരിച്ച് വിളിക്കാമെന്ന് കരുതിയിരുന്നു,’ ബൈജു സന്തോഷ് പറയുന്നു.

Content Highlight: Basil Joseph Says Baiju Santhosh is an actor without haters