Advertisement
Entertainment
ഞാൻ ഒഴിവാക്കിയ പടങ്ങളൊക്കെ അവൾ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്; അവൾക്ക് ഒരു ജഡ്ജ്മെന്റ് ഉണ്ട്: ബേസിൽ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 13, 02:34 pm
Thursday, 13th July 2023, 8:04 pm

താൻ ഒഴിവാക്കിയ ചിത്രങ്ങളിൽ പലതിനും തന്റെ ഭാര്യ എലിസബത്ത് അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് സംവിധായകൻ ബേസിൽ ജോസഫ്. ഭാര്യയുടെ അഭിപ്രായങ്ങൾ ശരിയാണെന്ന് തോന്നിയിട്ടുണ്ടെന്നും എലിസബത്ത് ഒഴിവാക്കാൻ പറഞ്ഞ ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കാതിരുന്നിട്ടുണ്ടെന്നും ബേസിൽ പറഞ്ഞു.

‘എക്സൈറ്റഡ് ആയിട്ടുള്ള ത്രെഡ് ഒക്കെ വന്നാൽ ഞാൻ വൈഫിനെ അറിയിക്കാൻ ശ്രമിക്കും. കാരണം അവൾക്ക് ഒരു ജഡ്ജ്മെന്റ് ഉണ്ട്. അത് നല്ല രീതിയിൽ ഉള്ള വിലയിരുത്തൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.

മിന്നൽ മുരളിയുടെ കഥ കേട്ടപ്പോൾ തന്നെ ഇത് അടിപൊളിയാ ചെയ്യെന്ന് അവൾ പറഞ്ഞു. ഞാൻ അഭിനയിക്കാതെ വിട്ട് കളഞ്ഞ പടങ്ങളൊക്കെ അവൾ വേണ്ടെന്ന് പറഞ്ഞിട്ടുള്ളതാണ്. ഒന്ന് രണ്ടെണ്ണം ഇറങ്ങിയത് തിയേറ്ററിൽ വർക്കായില്ല. അപ്പോൾ അവളുടെ തീരുമാനം നല്ലതാണെന്ന് തോന്നി. അത് കാണുമ്പോൾ അവൾ പറയും ഇപ്പോൾ എങ്ങനെ ഉണ്ടെന്ന് (ചിരിക്കുന്നു).

ആ സിനിമകൾ ഒക്കെ ഇറങ്ങുന്നതുവരെ ഞാൻ വിചാരിച്ചു വർക്കാവുമെന്ന്, പക്ഷെ അത് വർക്കായില്ല. അപ്പോൾ അവളുടെ ജഡ്ജ്മെന്റ് കറക്ടാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ ബേസിൽ ജോസഫ് പറഞ്ഞു.

അഭിമുഖത്തിൽ താൻ ഏറ്റവും അടുത്ത സുഹൃത്തായ കായികതാരം സഞ്ചു സാംസണിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. രണ്ടുപേരും ഒരേ രീതിയിൽ ചിന്തിക്കുന്നവർ ആണെന്നും രണ്ട് മേഖലകളിൽ ജോലി ചെയ്യുന്നവർ ആണെങ്കിലും ജോലിയിൽ അനുഭവിക്കുന്ന പ്രഷർ സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനും സഞ്ചുവും ഒരേ രീതിയിൽ ചിന്തിക്കുന്നവരാണ്. ഞങ്ങൾ രണ്ട് മേഖലയിലാണ് വർക്ക് ചെയ്യുന്നതെങ്കിലും നേരിടുന്ന പ്രഷർ സമാനമാണ്. ഞങ്ങളുടെ കുടുംബത്തിന്റെ കാര്യത്തിലാണെങ്കിലും ഒരേ പോലെയാണ്. അത്തരം കാര്യങ്ങളാണ് ഞങ്ങളെ അടുപ്പിച്ച് നിർത്തുന്നത്.

ഗോസിപ്പുകൾ ഒക്കെ അറിയാൻ നല്ല താൽപര്യമാണല്ലോ നമുക്കൊക്കെ. ഞാൻ പ്ലെയേഴ്‌സിന്റെ കാര്യങ്ങളൊക്കെ ചോദിക്കാറുണ്ട്, അതുപോലെ സിനിമ ഫീൽഡിയനെപ്പറ്റിയും സഞ്ചുവും ചോദിക്കും. ബേസിൽ വളരെ പ്രൈവറ്റ് ആയിട്ടുള്ള ആളാണ്‌. ക്രിക്കറ്റ് കളിക്കാൻ പോയാൽ പിന്നെ മറ്റ് കാര്യങ്ങളിൽ ഇടപെടാറില്ല, അതുകൊണ്ടുതന്നെ സംസാരിക്കുന്നതൊക്കെ വളരെ പ്രൊഫഷണൽ ആയിട്ടുള്ള കാര്യങ്ങളാണ്, ‘ ബേസിൽ പറഞ്ഞു.

Content Highlights: Basil Joseph on his wife