| Thursday, 20th July 2023, 11:59 pm

എന്റെ എല്ലാ കള്ളത്തരങ്ങളും അറിയാവുന്ന ഒരാളാണ് ദർശന; പ്രൊഫഷണൽ ബാരിയറുകൾക്കപ്പുറമാണ് ഞങ്ങളുടെ സൗഹൃദം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ എല്ലാ കള്ളത്തരങ്ങളും അറിയാവുന്ന സുഹൃത്താണ് നടി ദർശന രാജേന്ദ്രനെന്ന് സംവിധായകൻ ബേസിൽ ജോസഫ്. പ്രൊഫഷണൽ ബാരിയറിനും അപ്പുറമുള്ള സൗഹൃദമാണ് ദർശനയുമായുള്ളതെന്നും തന്റെ സ്വഭാവത്തെപ്പറ്റി വ്യക്തമായ ധാരണ ദർശനക്കുണ്ടെന്നും ബേസിൽ പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ

‘ദര്ശനക്ക് എന്നെപ്പറ്റി എല്ലാം അറിയാം. എന്റെ എല്ലാ കള്ളത്തരങ്ങളും അറിയാവുന്ന ഒരാളാണ് ദർശന. എന്റെ സ്വഭാവം എങ്ങനെയുള്ളതാണെന്നൊക്കെ ദർശനക്ക് നന്നായറിയാം. എന്നെ എപ്പോഴും കളിയാക്കുകയും മിമിക്രി ചെയ്യുകയും ചെയ്യും. ഇടക്ക് എന്റെ വീഡിയോകൾ എടുക്കുകയും ചെയ്യും.

ദര്ശനയും എലിസബത്തും (ഭാര്യ) തമ്മിൽ നല്ല കണക്ഷനാണ്. അവർ തമ്മിൽ എപ്പോഴും സംസാരിക്കാറുണ്ട്. എനിക്കെതിരെയുള്ള പ്ലാനുകൾ ഇവർ തമ്മിൽ സംസാരിക്കാറുണ്ട് (ചിരിക്കുന്നു). സിനിമയിൽ പ്രൊഫഷണൽ ബാരിയറുകൾക്കപ്പുറം ഉള്ള സൗഹൃദങ്ങൾ ഉണ്ടല്ലോ. ദർശന, അജു, വിനീതേട്ടൻ, ടൊവിനോ അങ്ങനെ കുറച്ചാളുകൾ മാത്രമാണ് ആ സൗഹൃദങ്ങളിൽ ഉള്ളത്,’ ബേസിൽ പറഞ്ഞു.

അഭിമുഖത്തിൽ വിനീത് ശ്രീനിവാസനെപ്പറ്റിയും ബേസിൽ സംസാരിച്ചു. വിനീത് തനിക്കൊരു മെന്ററിനെപോലെ ആണെന്നും പക്ഷെ തമ്മിൽ ഇടക്കൊക്കെ കളിയാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘വിനീതേട്ടൻ എനിക്കൊരു മെന്ററിനെപോലെയാണ്. പുള്ളിയെ എനിക്ക് വിശേഷിപ്പിക്കാൻ വേറെ വാക്കുകൾ ഇല്ല. പക്ഷെ ഞാൻ പുള്ളിയെ നന്നായി കളിയാക്കാറുണ്ട്. എന്നെയും കളിയാക്കാറുണ്ട്. പുള്ളീനെ കുറിച്ചുള്ള ട്രോളുകളോ വീഡിയോകളോ ഒക്കെ കണ്ടാൽ ഇതൊക്കെ എന്താണെന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ട്.

വിനീതേട്ടൻ എന്നോട് എപ്പോഴും പറയും എന്റെ സിനിമകളിൽ നിന്ന് ഹ്യൂമർ വിട്ടുകളയരുതെന്ന്. എന്റെ പ്രധാന ഏരിയ അതാണ്‌, അത് ചെയ്യണമെന്നുള്ള ഉപദേശങ്ങളൊക്കെ തരാറുണ്ട്. ഴോണർ മാറ്റി ചെയ്യണമെന്നൊക്കെ ഉണ്ട്. പക്ഷെ കോമഡി ആണ് എന്റെ കംഫർട്ട് സോൺ,’ ബേസിൽ പറഞ്ഞു.

Content Highlights: Basil Joseph on Darshana Rajendran

We use cookies to give you the best possible experience. Learn more