| Monday, 17th October 2022, 1:23 pm

എന്തോന്നെഡേ ഇത്, ഇങ്ങനെ ആരേലും ചെയ്യ്വോ? അണ്‍ പ്രൊഫഷണല്‍; ബേസിലും കോ റൈറ്ററും ചേര്‍ന്ന് സെറ്റില്‍ എന്നെ കരയിപ്പിച്ചു: ദര്‍ശന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 21 ന് തിയേറ്ററുകളിലെത്തുകയാണ്.

മായാനദി, ആണും പെണ്ണും, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബേസിലും ദര്‍ശനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സിനിമയ്ക്ക് പുറത്തും വലിയ സുഹൃത്തുക്കളാണ് ഇരുവരും.

ബേസിലിനൊപ്പം വര്‍ക്ക് ചെയ്യാന്‍ തനിക്ക് വലിയ ഇഷ്ടമാണെന്നും അവന്റെ മുന്നിലിരുന്ന് ഇത് പറയാന്‍ തനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു(ചിരി) ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദര്‍ശന പറഞ്ഞത്.

ഒരു നടനെന്ന നിലയില്‍ ബേസിലിന്റെ രീതി ഇഷ്ടമാണെന്നും സിനിമയുടെ കഥ വന്നപ്പോള്‍ തന്നെ ബേസില്‍-ദര്‍ശന എന്ന കോമ്പിനേഷന്‍ ഇന്‍ട്രസ്റ്റിങ് ആയി തോന്നിയെന്നും താരം പറയുന്നു. ഇതിനൊപ്പം തന്നെ സിനിമയുടെ സെറ്റില്‍ വെച്ച് തന്നെ കരയിപ്പിച്ച ബേസിലിനെ കുറിച്ചും ദര്‍ശന അഭിമുഖത്തില്‍ പറയുന്നുണ്ട്.

ബേസില്‍ മുഖത്ത് നോക്കി പറഞ്ഞ എന്തെങ്കിലും കാര്യങ്ങള്‍ ഹേര്‍ട്ട് ആയിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ തോന്നാന്‍ അവസരം ഉണ്ടായില്ലെന്നും ആ സെറ്റില്‍ അങ്ങനെ ഹേര്‍ട്ടാകുന്ന കമന്റുകള്‍ മാത്രമേ നമുക്ക് കിട്ടിയിട്ടുള്ളൂ (ചിരി) എന്നുമായിരുന്നു ദര്‍ശനയുടെ മറുപടി.

റീഅഷ്വറിങ് എന്‍കറേജിങ് സെറ്റ് ആയിരുന്നില്ല. ബേസിലായാലും ഡയറക്ടറായാലും കോ റൈറ്ററായാലുമൊക്കെ. നല്ലത് ഉണ്ടെങ്കില്‍ പറയില്ല, എന്തെങ്കിലുമൊരു പാളിച്ച വന്നാല്‍ പറയും. ആദ്യത്തെ രണ്ട് മൂന്ന് ദിവസത്തില്‍ എനിക്കത് മനസിലായി. പിന്നെ എനിക്കും ആ രീതി ഇഷ്ടമാണ്.
ചില സമയത്ത് കരച്ചിലൊക്കെ വരും.

ബേസില്‍ അങ്ങനെ എന്നെ കരയിച്ചിട്ടുണ്ട്. ഡീറ്റെയില്‍സ് കാര്യമായി പറയാന്‍ പറ്റില്ല. ബേസിലും നാസിര്‍ എന്ന കോ റൈറ്ററുമാണ് ബുള്ളീസ് ഓഫ് ദി സെറ്റ്. എപ്പോഴും ഇങ്ങനെ പറഞ്ഞ് പറഞ്ഞ് നമ്മളെ വിഷമിപ്പിക്കും.

ഒരു ഷോട്ടില്‍ എനിക്ക് പറ്റിയ ഒരു മണ്ടത്തരത്തിന്, ഒരു അപകടം പറ്റാമായിരുന്ന ഒരു അവസരത്തില്‍ ഞാന്‍ ഇങ്ങനെ ഗില്‍ട്ട് അടിച്ച് ഇരിക്കുകയാണ്. അപ്പോള്‍ ഇവര് വന്നിട്ട് ഹോ എന്തോന്നാഡേ ഇത്, ഇങ്ങനെ ആരേലും ചെയ്യോ, അണ്‍ പ്രൊഫഷണല്‍ എന്നൊക്കെ പറഞ്ഞ് എനിക്ക് ചുറ്റും കൂടി.

എന്റെ ഒരു വീക്ക് മൊമന്റ് ആയിരുന്നു. ഞാന്‍ ഇങ്ങനെ പിടിച്ച് വെച്ച് ഇരിക്കുകയായിരുന്നു. ഇവര്‍ ഇങ്ങനെയൊക്കെ പറയുന്നത് കൂടി കേട്ടപ്പോള്‍
ഞാന്‍ കരഞ്ഞു പോയി. അപ്പോഴേക്ക് എന്റെ ദൈവമേ ഇവര്‍ ഹേ.. നോ പ്രോബ്ലം, വിഷമിക്കരുത് എന്നൊക്കെ പറഞ്ഞ് ഓവര്‍ ആക്കുകയാണ്. പിന്നെ ഇവര്‍ ഡയറക്ടറുടെ അടുത്ത് പോയി അയ്യോ ദര്‍ശന കരയുന്നു എന്നൊക്കെ പറഞ്ഞു. അതൊക്കെയായിരുന്നു സെറ്റിലെ സംഭവം.

എന്റെ ഏത് പടം കണ്ട് കഴിഞ്ഞാലും ബേസില്‍ വിളിക്കും. ക്ലിയര്‍ ആയി അവന്റെ ഒപ്പീനിയന്‍ ഫില്‍ട്ടര്‍ ചെയ്യാതെ പറയും. അതിനെ ഞാന്‍ വാല്യു ചെയ്യുന്നുമുണ്ട്, ദര്‍ശന പറഞ്ഞു.

Content Highlight: Basil Joseph made me cry on jaya jaya jaya jaya hei set says Actress Darshana Rajendran

We use cookies to give you the best possible experience. Learn more