സിനിമയിലെ നായകന്മാരെ കായികതാരങ്ങള്‍ അനുകരിക്കുന്നത് ഇപ്പോള്‍ ഒരു പുതിയ സംഭവമല്ലാതായിരിക്കുകയാണ്. അല്ലു അര്‍ജുന്റെ അങ്ങ് വൈകുണ്ഠപുരത്ത്, പുഷ്പ, ടൊവിനോ തോമസിന്റെ ചിത്രം മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ കായിക താരങ്ങള്‍ റീല്‍സിലൂടെ വീണ്ടും ചെയ്തിരുന്നു. ഇങ്ങനെ റീല്‍സിലൂടെ ഇന്ത്യന്‍ ഫാന്‍ ഫോളോയിംങ് കൂട്ടിയ താരമാണ് ഡേവിഡ് വാര്‍ണര്‍.
അതുപോലെ മിന്നല്‍ തിളങ്ങി തരംഗമായിരിക്കുന്ന സമയത്ത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ‘തീ മിന്നല്‍ തിളങ്ങി’ എന്ന പാട്ട് പ്ലേ ചെയ്ത് വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ജഡേജയുടെ വീഡിയോയ്ക്ക് പിന്നില്‍ മലയാളി താരം സഞ്ജു സാംസണ്‍ ആണോയെന്ന സംശയം അന്ന് ചിലര്‍ പങ്കുവെച്ചിരുന്നു.
ഇക്കാര്യത്തില്‍ സഞ്ജുവിനോട് ഇപ്പോള്‍ സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെ വ്യക്തത തേടിയിരിക്കുകയാണ്. വണ്ടര്‍വാള്‍ മീഡിയയിലെ ‘ബേസില്‍ മീറ്റ്‌സ് സഞ്ജു’ എന്ന് പരിപാടിയിലാണ് ബേസില്‍ തന്റെ സംശയം സഞ്ജുവിനോട് ചോദിച്ചത്.
എന്നാല്‍ താനൊന്നും ചെയ്തില്ലെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. അങ്ങനെയുള്ള ചില ട്രോളുകള്‍ തനിക്കും ചിലര്‍ അയച്ചുതന്നിരുന്നു എന്നും എന്നാല്‍ താന്‍ അത് തിരുത്താനൊന്നും പോയില്ലെന്നും സഞ്ജു മറുപടി പറഞ്ഞു.
‘ജഡേജ ആ ഒരു ട്രെന്‍ഡ് മനസിലാക്കി ചെയ്തതാണ്. മിന്നല്‍ മുരളി ഏറ്റവും ട്രെന്‍ഡിംഗ് ആയി നില്‍ക്കുവാരുന്നു. പുള്ളീടെ വീഡിയോ കണ്ട് ഞാന്‍ മെസേജയച്ചു. ‘നിങ്ങള്‍ മലയാളികളേയും കൈയ്യിലെടുക്കാനുള്ള പരിപാടിയിലാണല്ലേ’,’ സഞ്ജുവിന്റെ മറുപടി കേട്ട് ബേസിലും ചിരിച്ചു.
തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു ജഡേജ താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഗെറ്റിംഗ് ബാക്ക് മിന്നല്‍ വേഗത്തില്‍’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബേസില്‍ ജോസഫ് അടക്കമുള്ളവര്‍ ആളുകള്‍ പോസ്റ്റിന് കമന്റുമായെത്തിയിരുന്നു.
Content Highlight: basil joseph asked to sanju samson about jadeja’s video