| Friday, 24th December 2021, 5:18 pm

തുടക്കം മുതല്‍ ദേ ഇപ്പൊ വരെ ഞങ്ങളുടെ കൂടെ നിന്നതിന്, ഞങ്ങളുടെ മിന്നല്‍ മുരളിയെ നമ്മുടെ മിന്നല്‍ മുരളി ആക്കിയതിന്, ഒരുപാട് നന്ദി: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളിയുടെ റിലീസിന് പിന്നാലെ പടം കണ്ട നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി എത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോഴിതാ മിന്നല്‍ മുരളിയെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി അറിയിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. ‘എല്ലാവരോടും നന്ദി’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

‘തുടക്കം മുതല്‍ ദേ ഇപ്പൊ വരെ ഞങ്ങളുടെ കൂടെ നിന്നതിന്. ഞങ്ങളുടെ മിന്നല്‍ മുരളിയെ നമ്മുടെ മിന്നല്‍ മുരളി ആക്കിയതിന് ! ഒരുപാട് നന്ദി അതിലേറെ സ്‌നേഹം’, എന്നാണ് ടൊവിനോ പറഞ്ഞത്.

സംവിധായകന്‍ ബേസില്‍ ജോസഫിന് ഒപ്പമുള്ള ചിത്രവും ടൊവിനോ ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ബേസില്‍ ജോസഫും ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിട്ടുണ്ട്.

മിന്നല്‍ മുരളിയുടെ പ്രമോഷന്റെ ഭാഗമായി ടോവിനോയും ബേസിലും ഇപ്പോള്‍ ദുബായിലാണ് ഉള്ളത്. ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന നിലയില്‍ എത്തുന്ന ചിത്രം കുറുക്കന്‍ മൂലയിലെ മിന്നല്‍ മുരളിയുടെ കഥയാണ് പറയുന്നത്.

ടൊവിനോക്കൊപ്പം അജു വര്‍ഗീസും മാമുക്കോയയും ഹരിശ്രീ അശോകനും തുടങ്ങി വലിയ താരനിര അണി നിരക്കുന്നുണ്ട് പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. സുഷിന്‍ ശ്യാമും ഷാന്‍ റഹുമാനും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more