'ബേസിക്കലി അയാം എ റിച്ച് മാന്‍, ഷോ മീ സം റെസ്‌പെക്ട്..' ബേസില്‍ - ജീത്തു ജോസഫ് ചിത്രം; ട്രെയ്‌ലര്‍
Entertainment
'ബേസിക്കലി അയാം എ റിച്ച് മാന്‍, ഷോ മീ സം റെസ്‌പെക്ട്..' ബേസില്‍ - ജീത്തു ജോസഫ് ചിത്രം; ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th August 2024, 8:19 pm

ജീത്തു ജോസഫും ബേസില്‍ ജോസഫും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘നുണക്കുഴി ‘. ചിത്രത്തിന്റെ ഓഫീഷ്യല്‍ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രണ്ട് മിനിട്ടും മൂന്ന് സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കെ.ആര്‍ കൃഷ്ണകുമാറാണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കിയത്.

കൂമന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ.ആര്‍ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍പ്പെട്ട ചിത്രമാണ് നുണക്കുഴി. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും ഒരുപാട് ആരാധകരെ നേടിയ സംവിധായകന്‍ ജീത്തു ജോസഫും യുവനായകന്മാരില്‍ ശ്രദ്ധേയനായ ബേസില്‍ ജോസഫും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

പ്രശസ്ത സിനിമ നിര്‍മാണ കമ്പനിയായ സരിഗമയും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറിസും ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിക്രം മെഹര്‍, സിദ്ധാര്‍ത്ഥ ആനന്ദ് കുമാര്‍ എന്നിവരാണ് നിര്‍മാതാക്കള്‍. സിദിഖ്, മനോജ് കെ. ജയന്‍, ബൈജു, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങിയ വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

സൂരജ് കുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റര്‍ – വിനായക് വി.എസ്, കോസ്റ്റ്യൂം ഡിസൈനര്‍ – ലിന്റ ജീത്തു, മ്യൂസിക് ഡയറക്ടര്‍ – ജയ് ഉണ്ണിത്താന്‍, മേക്കപ്പ് – രതീഷ്.വി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രണവ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ – യെല്ലോ ടൂത്ത്, പി.ആര്‍ & മാര്‍ക്കറ്റിങ് – വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlight: Basil Joseph And Jeethu Joseph Nunakkuzhi Movie Trailer Out Now