ഗെറ്റ് ലോസ്റ്റ്, ഇവളെയാരാ എന്റെ കാരവനില്‍ കൊണ്ടിരുത്തിയത്, ഗെറ്റൗട്ട്; സെറ്റിലെ 'കംഫര്‍ട്ട് ലെവലി'നെ കുറിച്ച് ബേസില്‍
Entertainment news
ഗെറ്റ് ലോസ്റ്റ്, ഇവളെയാരാ എന്റെ കാരവനില്‍ കൊണ്ടിരുത്തിയത്, ഗെറ്റൗട്ട്; സെറ്റിലെ 'കംഫര്‍ട്ട് ലെവലി'നെ കുറിച്ച് ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd October 2022, 2:53 pm

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ജയ ജയ ജയ ജയഹേ റിലീസിനൊരുങ്ങിയിരിക്കുകയാണ്.

സാധാരണ സിനിമാ സെറ്റുകളെ പോലെയായിരുന്നില്ല ജയഹേയുടെ സെറ്റെന്നും എല്ലാവരും പരസ്പരം കളിയാക്കുകയും ട്രോളുകയും ചെയ്യുന്ന, അത്രയും കംഫര്‍ട്ടായ സ്‌പേസായിരുന്നു അതെന്നും പറയുകയാണ് ദര്‍ശനയും ബേസിലും.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

”ഇതായിരിക്കും സെറ്റിലെ ഒരു മൂഡ് എന്ന് ആദ്യത്തെ കുറച്ച് ദിവസം കൊണ്ട് തന്നെ എനിക്ക് മനസിലായി. ഭയങ്കര നല്ല സീനുകളൊക്കെ ചെയ്ത് കഴിഞ്ഞ്, ഈ ടേക്ക് നന്നായിട്ടുണ്ടാകും എന്ന് വിചാരിച്ച് നോക്കുമ്പോള്‍ കോ റൈറ്റര്‍ നാഷിദ് അവിടെ നിന്ന് ഒരു നോട്ടമുണ്ടാകും, എന്തോന്നെഡേയ്, ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത് എന്നൊരു ലൈന്‍.

അതാണ് അവിടത്തെ മോഡ്. അത് ഭയങ്കര റിഫ്രഷിങ്ങായിരുന്നു. എല്ലാവരും അവരവരുടെ കാര്യം ചെയ്യുന്നു. അല്ലാതെ ആരും അങ്ങോട്ടുമിങ്ങോട്ടും നല്ലത് പറഞ്ഞ് നടക്കുകയായിരുന്നില്ല.

തമാശയൊക്കെ പറഞ്ഞ്, എല്ലാവരെയും ട്രോള്‍ ചെയ്തുചെയ്ത് പടമങ്ങ് തീര്‍ന്നു. അതായിരുന്നു ആ സ്‌പേസ്,” ദര്‍ശന പറഞ്ഞു.

”ഞങ്ങളൊരുമിച്ച് ഡിയര്‍ ഫ്രണ്ടിലും അഭിനയിച്ചതാണ്. അന്ന് ടൊവിനോയുണ്ടായിരുന്നു. ടൊവിനോയും ഞാനും തമ്മിലുള്ള ആ റിലേഷന്‍ഷിപ്പിന്റെ സ്‌പേസിലേക്കായിരുന്നു ഇവരെല്ലാവരും വന്നത്.

ഞങ്ങളെല്ലാവരും ആ ഒരു കംഫര്‍ട്ടിലേക്കെത്തി. ദര്‍ശനയും ഞാനും തമ്മിലുള്ളത് അങ്ങനെയൊരു ഹായ്- ബായ് ബന്ധമല്ല. ഹായ് ദര്‍ശന ഹൗ ആര്‍ യു, ഏതാ ഇപ്പൊ പടം നടക്കുന്നത് എന്ന് ചോദിക്കുന്ന ഒരു സ്‌പേസല്ല.

അങ്ങനെയുള്ള സംസാരമല്ല ഞങ്ങള്‍ക്കിടയിലുള്ളത്. അതൊക്കെ കഴിഞ്ഞു. ദര്‍ശന രാവിലെ വന്ന്, ‘ഗുഡ്‌മോണിങ് ബേസില്‍’ എന്ന് പറഞ്ഞാല്‍ ‘ഗെറ്റ് ലോസ്റ്റ്, ആര്‍ക്ക് വേണം നിന്റെ ഗുഡ്‌മോണിങ്, പോ അവിടന്ന്’ എന്നായിരിക്കും ഞാന്‍ പറയുക.

ആ മൂഡിലേക്ക്, അങ്ങനെയുള്ള ഒരു സ്‌പേസിലേക്ക് ഞങ്ങള്‍ എത്തി.

രണ്ട് ഡോറുള്ള കാരവനാണ്. അപ്പുറത്തെ ഡോറില്‍ ദര്‍ശന, ഇപ്പുറത്തേതില്‍ ഞാന്‍. ഇടയ്ക്ക് സീനിയര്‍ ആര്‍ടിസ്റ്റുകള്‍ ആരെങ്കിലും വന്നാല്‍ ദര്‍ശന എന്റെ കാരവനില്‍ വന്നിരിക്കും.

രാവിലെ വന്ന് ഞാന്‍ നോക്കുമ്പോള്‍ ദര്‍ശന എന്റെ കാരവനിലിരിക്കുന്നു. ‘ഇവളെയാരാ എന്റെ കാരവനില്‍ കൊണ്ടിരുത്തിയത്. ഇറങ്ങിപ്പോ, ഗെറ്റൗട്ട്, അവിടെയെങ്ങാനും പോയിരിക്ക്’ എന്നൊക്കെ പറയുന്ന ഒരു കംഫര്‍ട്ട് സോണിലാണ് ഞങ്ങള്‍.

അത് എല്ലാവരിലേക്കും സ്‌പ്രെഡ്ഡായി. ഡയറക്ടറും റൈറ്ററും ബാക്കി ക്രൂവും ആര്‍ട്ടിലെ ആള്‍ക്കാരും യൂണിറ്റിലെ ചേട്ടന്മാരും മറ്റ് ആര്‍ടിസ്റ്റുകളും എല്ലാവരും. എല്ലാവര്‍ക്കും ആ എനര്‍ജിയായി. 45 ദിവസത്തോളവും അങ്ങനെയായിരുന്നു.

പെട്ടെന്ന് ഷൂട്ട് തീരുകയും ചെയ്തു. എല്ലാവരും ടേക്കുകള്‍ പടപടേന്ന് എടുത്തു. ഒരു ദിവസം നാല് സീനൊക്കെ ഷൂട്ട് ചെയ്യും. ദര്‍ശന ഒരു ദിവസം 21 പ്രാവശ്യമൊക്കെ കോസ്റ്റിയൂം ചേഞ്ച് ചെയ്തു. ആ പ്രോസസ് ഭയങ്കര അടിപൊളിയായിരുന്നു.

നല്ല പ്രൊഡ്യൂസേഴ്‌സുമായിരുന്നു. അവര്‍ ഭയങ്കര ചില്ലാണ്. അങ്ങനെ ഹാപ്പിലി മാരീഡ്,” ബേസില്‍ പറഞ്ഞു.

ഒക്ടോബര്‍ 28നാണ് ജയ ജയ ജയ ജയഹേ തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Basil Joseph and Darshana Rajendran talks about the funny experiences from the set of Jaya Jaya Jaya Jaya Hey