|

ലഹരിയുടെ ചര്‍ച്ച സിനിമയില്‍ മാത്രം ഒതുക്കി നിര്‍ത്തരുത്; എവിടെ നിന്നാണ് വരുന്നതെന്ന് അന്വേഷിക്കണം: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയ്ക്ക് അകത്തെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വ്യാപകമായ ചര്‍ച്ചയാണ് നിലവില്‍ നടക്കുന്നത് ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ബേസില്‍ ജോസഫ്.

യുവാക്കളിലെ ലഹരി ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ സീരിയസായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്നും സിനിമയില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നും ബേസില്‍ പറയുന്നു. സിനിമയില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട് എന്നുള്ളത് മാത്രമല്ല ഇവിടുത്തെ പ്രശ്‌നമെന്നും ബേസില്‍ പറയുന്നു. ലഹരി പോലുള്ളവയുടെ ഉപയോഗം എവിടുന്നാണ് വരുന്നത് എത്തരത്തിലാണ് നിര്‍ത്താന്‍ കഴിയുക തുടങ്ങിയ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച ചെയ്യാനുള്ള ഒരു വിഷയം എന്ന നിലയില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നല്ലാതെ ഒരു തരത്തിലുള്ള റിസള്‍ട്ട് ഓറിയന്റഡായ ചര്‍ച്ചകളും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നില്ലെന്നും ബേസില്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ് ഇത്. എല്ലാം കൂടെ സിനിമയിലേക്ക് മാത്രം ഒതുക്കി, സിനിമയില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നുള്ളത് മാത്രമല്ല ഇവിടുത്തെ പ്രശ്‌നം. എല്ലായിടത്തും ഇത് എങ്ങനെയാണ് സ്വാധീനിക്കുന്നത്, ആകെ തുകയില്‍ ഇതിന്റെ വരവെങ്ങനെയാണ് ഇത് എങ്ങനെയാണ് നിര്‍ത്തേണ്ടത്, തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ലഹരി മറ്റൊരു വേള്‍ഡ് തന്നെയാണല്ലോ. ഇതിന് വേറൊരു ബിസിനസ് തന്നെയുണ്ടല്ലോ. അതൊക്ക എന്തൊക്കെയാണ് ആരൊക്കെയാണ് എന്നുള്ളത് വളരെ സീരിയസായി ഇടപ്പെട്ട് കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ട ഏരിയയാണ്.

അതൊരു ക്ലിക്ക് ബൈറ്റ് പോലെ സെല്‍ ചെയ്യപ്പെടണ്ട ഒരു സംഭവമായിട്ട് ഇതിനെ കാണുക എന്നതില്‍ അപ്പുറം ഇതിനകത്ത് ഒരു റിസള്‍ട്ട് ഓറിയന്റടായിട്ടുള്ള ഒന്നും കാണാനില്ല. ഇതൊരു ചര്‍ച്ചയാക്കുക എന്നുള്ളത് മാത്രമേ ഉള്ളൂ. ഇതിപ്പോള്‍ ആ മൂന്ന് മാസം കഴിയുമ്പോള്‍ അടുത്ത വിഷയം വരുമ്പോള്‍ ആരും ഇതിന്റെ പുറകേ പോകില്ല. ഒരു രണ്ട് മാസം വളരെ ആക്റ്റീവായിരുന്നല്ലോ. ഓരോ സമയത്തും ഓരോ ഹൈപ്പാണ്. സിനിമാക്കാരെല്ലാം ഇങ്ങനെയാണെന്ന് ഭയങ്കര റോങ്ങ് സൈഡിലാണ് ടാഗ് ചെയ്യപ്പെടുന്നത്. വളരെ പ്രൊഫഷണലായിട്ടുള്ള സ്‌പേയ്‌സ് കൂടെയാണ് സിനിമ എല്ലാതരത്തിലും. ചില സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ഹലൈറ്റ് ചെയ്യപ്പെടുന്നുണ്ട്. അതിന് ഒരു വിസിബിലിറ്റി ഉണ്ട്,’ ബേസില്‍ ജോസഫ് പറയുന്നു.

Content  Highlight:  Basil joseph  about The discussion of addiction should not be limited to cinema it  should investigate where it comes from

Latest Stories