സിനിമയിലാണ് താനിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഷ്ട്രീയത്തില്‍ അധികം ശ്രദ്ധിക്കാറില്ലെന്നും ബേസില്‍ ജോസഫ്. അങ്ങനെ ശ്രദ്ധിക്കാന്‍ പോയാല്‍ പ്രതികരിക്കാന്‍ തോന്നുമെന്നും ജോലിയിലാണ് പരമാവധി ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കുന്നതെന്നും ബേസില്‍ പറഞ്ഞു. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാറുണ്ടെന്നും ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന ധാരണ ഉണ്ടെന്നും ബേസില്‍ പറഞ്ഞു.
മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍, ‘പഠനക്കാലത്ത് ബേസില്‍ എസ്.എഫ്.ഐയുടെ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയും എലിസബത്ത് കെ.എസ്.യും പ്രതിനിധിയുമായിരുന്നു, ഇപ്പോഴും അതേ രാഷ്ട്രീയമാണോ’ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘അതിലേക്കും കൂടി ഫോക്കസ് ചെയ്യാനുള്ള സമയം ഇപ്പോഴില്ല. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് മനസിലാവുക എന്നുള്ളതല്ലാതെ അതിലേക്കും കൂടി ഫോക്കസ് ചെയ്യാന്‍ പോയാല്‍ ഭയങ്കരമായി പ്രതികരിക്കാന്‍ തോന്നും. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ മാക്‌സിമം ശ്രദ്ധ കൊടുക്കണം.
നമ്മളെ ആശ്രയിച്ച് നില്‍ക്കുന്ന ഒരുപാട് ആളുകളുണ്ട്. നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്ന സിനിമകളുണ്ട്. അതിന് മാക്‌സിമം ശ്രദ്ധ കൊടുക്കുക എന്നതാണ്. എല്ലാത്തിനും കൊടുക്കാന്‍ സമയമില്ല. വോട്ട് ആര്‍ക്ക് ചെയ്യണം എന്ന് കൃത്യമായി ധാരണയുണ്ട്. എന്നാല്‍ രാഷ്ട്രീയം എന്റെ പ്രയോരിറ്റിയേ അല്ല. അതിലേക്ക് ഒരിക്കലും ഒരുപാട് സമയം ചെലവഴിക്കാറുമില്ല,’ ബേസില്‍ പറഞ്ഞു.
ഫാലിമിയാണ് ഒടുവില്‍ പുറത്ത് വന്ന ബേസിലിന്റെ ചിത്രം. നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജഗീഷ്, മഞ്ജു പിള്ളൈ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Basil joseph about politics