ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ആദ്യ മലയാളം സൂപ്പർ ഹീറോ സിനിമയാണ് മിന്നൽ മുരളി. സിനിമയുടെ വിശേഷങ്ങൾ മാതൃഭൂമിയുടെ ക ഫെസ്റ്റിവലിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു ബേസിൽ. ടൊവിനോയുടെ കഥാപാത്രമായ ജെയ്സണ് സൂപ്പർ പവർ നഷ്ട്ടപെട്ടാൽ മറ്റൊരു സൂപ്പർ ഹീറോയെ ആലോചിക്കുകയാണെങ്കിൽ ആരാവും എന്ന ചോദ്യത്തിന് അങ്ങനെയൊരു ഫാന്റസി തങ്ങൾ ആലോചിച്ചിരുന്നു എന്നായിരുന്നു ബേസിലിന്റെ മറുപടി.
‘അങ്ങനെ ഒരു ഫാന്റസി നമ്മൾ ആലോചിച്ചതായിരുന്നു. പവർ പോകുന്നു എന്ന് നമ്മൾ ആലോചിച്ചിരുന്നു. ഒരു ഗ്രാമത്തിൽ ഒരു കള്ളക്കഥ നമുക്ക് പറയാം, കുഴപ്പമില്ല. ആദ്യം ഒരു മിന്നൽ നിന്ന് രണ്ടുപേർക്കും പവർ കിട്ടുക എന്ന് നമ്മുടെ മൈൻഡിൽ ഇല്ലായിരുന്നു. ഒരു മിന്നൽ അടിച്ചിട്ട് ഗ്രാമത്തിലുള്ള ഒരു പയ്യന് പവർ കിട്ടുന്നു. അവിടുന്ന് വില്ലനെ എങ്ങനെ ഉണ്ടാക്കും എന്ന് ആലോചിച്ചിട്ട് ഒരു എത്തും കിട്ടുന്നില്ല.
ഇവനെ വെല്ലാൻ ഒരു വില്ലൻ എവിടുന്ന് കിട്ടും. രാഷ്ട്രീയക്കാരൻ പറ്റില്ല, ഗ്യാങ്‌സ്റ്റർ പറ്റുകയില്ല. ഇവരൊക്കെ ഇടിച്ചാൽ തെറിച്ചു പോകില്ലേ. ആറുമാസം ആലോചിച്ചു, വില്ലനെ കിട്ടുന്നില്ല. പല രീതിയിലുള്ള വില്ലന്മാരെക്കുറിച്ച് ആലോചിച്ചു. പക്ഷേ കിട്ടുന്നില്ല.
വേറെ എന്തെങ്കിലും റിയാക്ഷൻ സംഭവിച്ചോ കെമിക്കൽ റിയാക്ഷൻ സംഭവിച്ചോ പവർ കിട്ടുന്നത് നമ്മൾ കാണാറുണ്ട്. പക്ഷേ കുറുക്കൻ മൂലയിൽ തന്നെ ഇതൊക്കെ സംഭവിക്കാൻ അവിടെ എന്താണെന്ന് വിചാരിക്കും. ഒറ്റ കള്ളക്കഥ അവിടെ പറ്റുള്ളൂ.
അങ്ങനെ ഇരുന്നപ്പോഴാണ് വെറുതെ ഒരു സുപ്രഭാതത്തിൽ ഒരു മിന്നൽ രണ്ടുപേർക്ക് അടിച്ചാൽ പോരെ എന്ന തോന്നൽ വന്നത്. ഇപ്പോൾ ആലോചിക്കുമ്പോൾ ഇത് തോന്നാൻ ഇത്രയും സമയമെടുത്തു, ആറുമാസം ഒക്കെ എടുത്തു എന്ന് തോന്നുമായിരിക്കും. അന്നേരം അങ്ങനെയല്ല തോന്നിയത്. ഇതിലേക്ക് എത്താൻ കുറച്ച് സമയം എടുത്തു.’
ആ ഫാന്റസിയിൽ തന്നെ നമുക്ക് മേലെ പിടിച്ചു കയറാം. പിന്നെ അതിന് പുറത്തുനിന്നിട്ട് പവർ പോകുന്നു വേറെ പവർ തിരിച്ച് വരാൻ വേണ്ടി വേറൊരാളും കൂടെ വരുന്നു. അടുത്ത പാർട്ടിൽ ആലോചിക്കാം. ഇതിൽ നടക്കില്ല. അവര് രണ്ടുപേരും തമ്മിൽ തീരുക എന്നതാണ് അതിന്റെ ഒരു ഗ്രാഫ്,’ ബേസിൽ ജോസഫ് പറഞ്ഞു.
Content Highlight: Basil joseph about minnal murali’s power