മമ്മൂക്ക ഞെട്ടിച്ചു, കാതല്‍ ഗംഭീര സിനിമ: ബേസില്‍ ജോസഫ്
Movie Day
മമ്മൂക്ക ഞെട്ടിച്ചു, കാതല്‍ ഗംഭീര സിനിമ: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd November 2023, 1:24 pm

ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രം കണ്ടതിന് ശേഷം പ്രതികരണവുമായി സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. കാതല്‍ മികച്ച ഒരു സിനിമയാണെന്നും മമ്മൂക്ക ഞെട്ടിച്ചു കളഞ്ഞെന്നുമായിരുന്നു ബേസിലിന്റെ പ്രതികരണം.

‘നല്ല സിനിമയാണ്. മമ്മൂക്ക ഒരു രക്ഷയുമില്ല. ഞെട്ടിച്ചു കളഞ്ഞു. ഭയങ്കര റെലവന്റായിട്ടുള്ള സബ്ജക്ട് ആണ്. അത് വളരെ വൃത്തിയായി എടുത്തിട്ടുമുണ്ട്.

ഉഗ്രന്‍ സിനിമയെന്ന് തന്നെ പറയാം. ഭയങ്കര സീരിയസായിട്ടുള്ള, സെന്‍സിറ്റീവ് ആയ ഒരു സബ്ജക്ടിനെ വളരെ വൃത്തിയായി കമ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ട്. മമ്മൂക്കയും ജ്യോതിക മാമും ജിയോ ചേട്ടനും പോള്‍സണും ആദര്‍ശും എല്ലാവരും കയ്യടി അര്‍ഹിക്കുന്നുണ്ട്.

മമ്മൂക്കയുടെ കാര്യം പറഞ്ഞാല്‍ ഭയങ്കര അച്ചീവ്‌മെന്റാണ് ഇങ്ങനെയൊരു സിനിമ ചെയ്യാനുള്ള മനസ് കാണിക്കുക എന്നത് നമ്മള്‍ അംഗീകരിച്ചു കൊടുത്തേ പറ്റൂ. ഭയങ്കര ഭംഗിയായി അദ്ദേഹം അത് ചെയ്തിട്ടുമുണ്ട്. സിനിമ കാണുമ്പോള്‍ നമ്മള്‍ ഇമോഷണലാകും. നമുക്ക് റിലേറ്റ് ചെയ്യാന്‍ പറ്റും, ബേസില്‍ പറഞ്ഞു.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതല്‍. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍.

റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് കാതല്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന കാതല്‍ തിയേറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

Content Highlight: Basil Joseph about Kathal Movie and Mammoottys performance