| Wednesday, 22nd November 2023, 12:12 pm

ജയറാമുമായുള്ള താരതമ്യത്തിനൊന്നും താത്പര്യമില്ല; സ്വന്തമായൊരു ഐഡന്റിറ്റി വേണമെന്നാണ് ആഗ്രഹം: ബേസിൽ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകൻ ആയതിന് ശേഷം അഭിനയത്തിലേക്കെത്തിയ നടനാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി, ഗോദ തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ബേസിൽ. എന്നാൽ അതേസമയം ജയ ജയ ജയ ജയ ഹേ, ജാനേമൻ, കഠിന കടോരമി അണ്ഡകടാഹം, തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച നടനാണ് ബേസിൽ. ഒരു സാധാരക്കാരന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളിലാണ് ബേസിൽ കൂടുതലും അഭിനയിച്ചിട്ടുള്ളത്.

ഒരു വിന്റേജ് ജയറാമിന്റെ ടേസ്റ്റാണ് ബേസിലിന് എന്ന കമന്റ് കണ്ടിരുന്നെന്നും അതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. അങ്ങനെയൊരു താരതമ്യത്തിലേക്ക് പോകാൻ താത്പര്യമില്ലെന്നും തന്റേതായ ഒരു ഐഡന്റിറ്റി കൊണ്ട് വരാനാണ് നോക്കുന്നതെന്നും ബേസിൽ പറഞ്ഞു.

അതേസമയം ഭയങ്കര സ്റ്റാർ, ഹീറോയിക്ക് വയലെൻസ് ഉള്ള കഥാപാത്രങ്ങൾ താൻ ചെയ്തു കഴിഞ്ഞാൽ ആളുകൾ ചിരിക്കുമെന്നും ബേസിൽ പറയുന്നുണ്ട്. അതുകൊണ്ട് തനിക്ക് ചേരുന്ന കഥാപാത്രങ്ങളെ ചെയ്യാൻ കഴിയുകയുള്ളൂയെന്നും ബേസിൽ കൂട്ടിച്ചേർത്തു. മൂവി മാൻ ബ്രോഡികാസ്റ്റിംഗിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അങ്ങനെയൊരു കമ്പാരിസനിലേക്ക് പോകാൻ എനിക്ക് താത്പര്യമില്ല. എന്റേതായിട്ടുള്ള ഒരു ഐഡന്റിറ്റി വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള ക്യാരക്ടേഴ്സ് മാത്രമേ എനിക്ക് ചൂസ് ചെയ്യാൻ പറ്റുകയുള്ളൂ. കാരണം ഞാൻ ഭയങ്കര സ്റ്റാർ ഹീറോയിക്ക് വയലെൻസ് ഉള്ള ക്യാരക്ടർ ഒക്കെ ചെയ്തു കഴിഞ്ഞാൽ ആളുകൾ ചിരിച്ചു ചാവും. അങ്ങനെയുള്ള കോമഡി സിനിമകൾ വേണമെങ്കിൽ ചെയ്യാം. വയലെൻസ് എന്നും വെട്ടിക്കൊന്നു കളയും എന്നും ഞാൻ പറഞ്ഞാൽ ആളുകൾ ചിലപ്പോൾ ചിരിക്കുമായിരിക്കും.

ഒരു നടൻ എന്ന രീതിയിൽ ഒരു തരത്തിലുള്ള കഥാപാത്രമേ എനിക്ക് ചേരുകയുള്ളൂ. അതിന്റെ അകത്ത് പുതിയത് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. പണ്ട് ശ്രീനിയേട്ടനും ജയറാമേട്ടനുമെല്ലാം അത്തരത്തിലുള്ള റോളുകൾ ചെയ്തിരുന്നല്ലോ, ഒരു സാധാരണക്കാരന്റെ റോളുകൾ. അങ്ങനെയുള്ള ഒരു കാറ്റഗറിയിലാണ് ഞാനും വരുന്നത്. എന്നാൽ അങ്ങനെയുള്ള കമ്പാരിസനിലേക്ക് പോകാൻ താത്പര്യമില്ല,’ ബേസിൽ ജോസഫ് പറഞ്ഞു.

Content Highlight: Basil joseph about his character selection comparison

Latest Stories

We use cookies to give you the best possible experience. Learn more