| Monday, 2nd September 2024, 8:07 am

ഇപ്പോള്‍ ഇറങ്ങുന്ന സിനിമകളില്‍ ആ നടനുണ്ടെങ്കില്‍ അയാള്‍ക്ക് മേലെ ആര്‍ക്കും സ്‌കോര്‍ ചെയ്യാനാകില്ല: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്രസംവിധായകനായ ബേസില്‍ ടൊവിനോയെ നായകനാക്കി ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ സാന്നിധ്യമറിയിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴിയാണ് ബേസിലിന്റെ പുതിയ ചിത്രം.

നടന്‍ ബൈജു സന്തോഷിനെക്കുറിച്ച് ബേസില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഏത് സിനിമ ചെയ്താലും അതിലെ ഷോ സ്റ്റീലര്‍ ബൈജുവായിരിക്കും എന്നാണ് ബേസില്‍ പറഞ്ഞത്. നുണക്കുഴിയില്‍ തഗ്ഗടിച്ച് മുഴുവന്‍ കൈയടി വാങ്ങിയ ആളാണ് ബൈജുവെന്നും ബേസില്‍ പറഞ്ഞു. നുണക്കുഴിയുടെ സെറ്റില്‍ വെച്ചാണ് ഗുരുവായൂരമ്പല നടയിലിനെക്കുറിച്ച് ചോദിച്ചതെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

വിപിന്‍ വിളിച്ച് ഡേറ്റ് ചോദിച്ചെന്നും കഥ കൊള്ളാമോ എന്ന് തന്നോട് ചോദിച്ചെന്നും ബേസില്‍ പറഞ്ഞു. അടുപ്പിച്ച് കുറെ പൊലീസ് വേഷം ചെയ്ത ബൈജു ഗുരുവായൂരമ്പല നടയിലില്‍ കുര്‍ത്തയൊക്കെ ഇട്ട് വന്നപ്പോള്‍ നല്ല ഐശ്വര്യം തോന്നിയെന്നും ബേസില്‍ പറഞ്ഞു. ഗുരുവായൂരമ്പല നടയിലിന്റെ വിജയാഘോഷവേളയിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ അഭിനയിച്ച കഴിഞ്ഞ രണ്ട് ഹിറ്റ് സിനിമയിലും ബൈജു ചേട്ടനും ഉണ്ടായിരുന്നു. നുണക്കുഴിയില്‍ പുള്ളി തഗ്ഗടിച്ച് തഗ്ഗടിച്ച് കൈയടി മൊത്തം വാങ്ങുകയായിരുന്നു. ഷോ സ്റ്റീലര്‍ എന്നാണ് ബൈജു ചേട്ടനെ എല്ലാവരും വിളിക്കുന്നത്. നുണക്കുഴിയുടെ സെറ്റില്‍ വെച്ച് പുള്ളി എന്നെ വിളിച്ച് ‘വിപിന്‍ എന്നെ വിളിച്ച് ഗുരുവായൂരമ്പല നടയലിന്റെ കഥ പറഞ്ഞു, എങ്ങനെയുണ്ട്, നല്ല പടമാണോ?’ എന്ന് ചോദിച്ചു.

വര്‍ക്കാകുന്ന സാധനമാണ്, ചെയ്തുനോക്ക് എന്ന് ഞാന്‍ പുള്ളിയോട് പറഞ്ഞു. രണ്ട് ദിവസത്തെ ഡേറ്റാണ് ചോദിച്ചതെന്ന് ബൈജു ചേട്ടന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് രണ്ട് ദിവസമൊന്നും ആയിരിക്കില്ല എന്ന് മറുപടി പറഞ്ഞു. പുള്ളി വരുമോ ഇല്ലയോ എന്ന് സംശയമായിരുന്നു. പൊലീസ് വേഷത്തില്‍ നിന്നൊക്കെ മാറി ഒരു ക്യാരക്ടറാണ് പുള്ളിയുടേത്. ക്ലൈമാക്‌സില്‍ കുര്‍ത്തയൊക്കെ ഇട്ട് ചന്ദനക്കുറിയും ഇട്ട് വന്നപ്പോള്‍ നല്ല സുന്ദരനായിട്ടാണ് പുള്ളി വന്നത്. ആ ഒരു ഗെറ്റപ്പില്‍ ബൈജു ചേട്ടനെ കാണാന്‍ നല്ല രസമായിരുന്നു,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph about Baiju Santhosh in Guruvayoor Ambalanadayil

Latest Stories

We use cookies to give you the best possible experience. Learn more