Advertisement
Film News
ആ ചിത്രത്തിന്റെ അഭിനയത്തിന് എനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റ് ആമിർ സാറിന്റേതായിരുന്നു: ബേസിൽ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 17, 01:55 pm
Friday, 17th November 2023, 7:25 pm

തന്റെ അഭിനയത്തിന് ആമിർ ഖാൻ നൽകിയ അഭിനന്ദനത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ജയ ജയ ജയ ജയ ഹേ സിനിമയുടെ തന്റെ അഭിനയത്തിനാണ് നടൻ ആമിർ ഖാൻ അഭിനന്ദനം അറിയിച്ചതെന്നും ബേസിൽ പറഞ്ഞു.

വേറെ ഒരുപാട് ആളുകൾ കോംപ്ലിമെന്റ് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ചെറുപ്പം മുതൽ ഇഷ്ട്ടപ്പെടുന്ന ഒരാളുടെ അടുത്ത് നിന്ന് കിട്ടിയത് വലിയ കാര്യമായി കരുതുന്നെന്നും ബേസിൽ കൂട്ടിച്ചേർത്തു. ഫിലിം കംപാനിയൻ സൗത്ത് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബേസിൽ ഈ കാര്യം പറഞ്ഞത്.

‘ആമിർ സാർ ഒരു നല്ല കോംപ്ലിമെൻറ് തന്നിരുന്നു. ജയ ജയ ജയ ജയ ഹേ സിനിമയ്ക്ക്. ആ സിനിമ കണ്ടിട്ട് മേജർ ഒരാളുടെ കോംപ്ലിമെൻറ് അദ്ദേഹത്തിന്റേതായിരുന്നു. ഒരുപാട് പേര് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു കോംപ്ലിമെൻറ് വേറെ തന്നെയല്ലേ. ചൈൽഡ്ഹുഡ് മുതൽ നമ്മൾക്ക് ഇഷ്ടമുള്ള ഒരാളല്ല. ഇപ്പോഴും അതേ ഇഷ്ട്ടമാണ്(ചിരി),’ ബേസിൽ ജോസഫ് പറഞ്ഞു.

അതേസമയം ബേസിൽ ജോസഫ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ഫാലിമി’. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗദീഷ്, മഞ്ജുപിള്ള തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരുടെ കൂടെ സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമമിക്കുന്നത്. ജയ ജയ ജയ ജയ ഹേ ചിത്രത്തിൻറെ നിർമ്മാണ പങ്കാളിയായിരുന്നു സൂപ്പർ ഡ്യൂപ്പർ ഫിലിംസ്.

മഞ്ജു പിള്ളയുടെയും ജഗദീഷിന്റെയും മകനായാണ് ബേസിൽ ചിത്രത്തിൽ എത്തുന്നത്. സംവിധായകൻ നിർമ്മൽ സഹദേവും സഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ്.

ജയ ജയ ജയ ജയ ഹേ, ജാനേമൻ തുടങ്ങിയ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫും ചിയേർസ് എന്റർടൈൻമെന്റ്സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഫാലിമി. സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

Content Highlight: Basil joseph about aamir khan’s compliment