ബേസില്‍ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാലിമി. ചിത്രത്തില്‍ ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും ഭംഗിയായി അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 17 നാണ് തീയേറ്ററുകളിലെത്തുന്നത്.
തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ബേസിലും ജഗദീഷുമാണ് അച്ഛനും മകനുമായി ചിത്രത്തില്‍ എത്തുന്നത്.
ഈ ചിത്രത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ തന്റെ അടുത്ത പടത്തില്‍ സഞ്ജു സാംസണിനെ കൊണ്ടുവരുന്നതിനെ പറ്റി പറയുകയാണ് ബേസില്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
മാത്രവുമല്ല, സഞ്ജു ഒരു ക്രിക്കറ്റ് കളിക്കാരനാണ്. ആളെ നമ്മള്‍ വെറുതെ സിനിമയിലേക്ക് കൊണ്ടു വരേണ്ട ആവശ്യമില്ലല്ലോ. രണ്ടും രണ്ട് ഏരിയയല്ലേ. നമ്മളത് മിക്‌സ് ചെയ്യേണ്ട ആവശ്യമില്ല.
അത് ശരിക്കും ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ സഞ്ജുവിനോട് രാജസ്ഥാന്‍ റോയല്‍സില്‍ അവസരം ചോദിച്ച് പോകുന്നത് പോലെയാകും. എന്നെയൊര് ബൗളറായിട്ട് എടുക്കുമോയെന്ന് ചോദിക്കുന്നത് പോലെ,’ ബേസില്‍ ജോസഫ് പറയുന്നു.
ഈയടുത്ത് ഒരു ഇന്റര്‍വ്യൂവില്‍ ധ്യാന്‍ ശ്രീനിവാസന്‍ ബേസിലിന്റെ അടുത്ത പടം രണ്‍വീറുമായാണെന്ന് പറഞ്ഞിരുന്നു. അതിനെ പറ്റി ചോദിച്ചപ്പോള്‍ ചിരിയോടെ അതിനെ പറ്റിയൊന്നും പറയാനില്ലെന്നായിരുന്നു ബേസിലിന്റെ മറുപടി.
Content Highlight: Basil Joesph About Sanju V Samson