സോളാര്‍; സരിതയെ പീഡിപ്പിച്ചവരില്‍ ബഷീറലി തങ്ങളുടെ പേരും; പദ്ധതിയേക്കാള്‍ ചൂഷണത്തിനായിരുന്നു താല്‍പ്പര്യമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം
Daily News
സോളാര്‍; സരിതയെ പീഡിപ്പിച്ചവരില്‍ ബഷീറലി തങ്ങളുടെ പേരും; പദ്ധതിയേക്കാള്‍ ചൂഷണത്തിനായിരുന്നു താല്‍പ്പര്യമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2017, 1:24 pm

തിരുവനന്തപുരം: യു.ഡി.ഫെിനെ പ്രതിസന്ധിയിലാഴ്ത്തി പുറത്തുവന്ന സോളാര്‍ റിപ്പോര്‍ട്ടില്‍ പാണക്കാട് ബഷീറലി തങ്ങളുടെ പേരും. സരിതയുടെ പരാതികള്‍ എന്ന നിലയില്‍ കത്തില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും സരിത നേരിട്ട് പരാതി നല്‍കിയവരെയും കുറിച്ചുള്ള ഭാഗത്താണ് പാണക്കാട് ബഷീറലി തങ്ങളുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്.


Also Read: യു.ഡി.എഫ് നിയമിച്ച കമ്മീഷനാണ്; കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്നും വി.എം സുധീരന്‍


നേരത്തെ സരിതയുടെ കത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ ബഷീറലി തങ്ങളും സരിതയെ പീഡിപ്പിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് സ്ഥരീകരിക്കുന്നതാണ് ജി ശിവരാജ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

“പാണക്കാട് ബഷീര്‍ അലി തങ്ങള്‍. ശ്രീ. കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് അവര്‍ അദ്ദേഹത്തെ കണ്ടു. അവരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. പ്രോജക്ടിന്റെ സ്ഥലം കാണുന്നതിന് വേണ്ടിയെന്ന് പറഞ്ഞാണ്. ലൈംഗികമായി പീഡിപ്പിച്ചു. ഫോണ്‍ വഴി പതിവായി ബന്ധപ്പെടാറുണ്ടായിരുന്നു. അവര്‍ക്കെല്ലാം പദ്ധതിയേക്കാള്‍ അവരെ ചൂഷണം ചെയ്യുന്നതിനാണ് കൂടുതല്‍ താല്‍പ്പര്യം” എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തെ ബഷീര്‍ അലിയില്‍ നിന്നും സരിത 50,000 രൂപ തട്ടിയിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ലക്ഷ്മി നായര്‍ എന്ന പേരിലായിരുന്നു സരിത സമീപിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

 


Dont Miss: മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി ചൂഷണം ചെയ്തു; റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ഉന്നയിച്ച കാര്യങ്ങള്‍ ഇവ


സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ഇന്നുരാവിലെ മുഖ്യമന്ത്രിയാണ് നിയമസഭയില്‍ വെച്ചത്. സരിതയുടെ കത്തിലുള്ള ലൈംഗിക ആരോപണം അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലൈംഗിക സംതൃപ്തി അഴിമതിക്കുള്ള ഉപഹാരമായി കണക്കാക്കിയാണ് നടപടി.

സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുഖ്യമന്ത്രികമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റിയും കണ്ടെത്തലിനെപ്പറ്റിയും ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിയും പ്രസ്താവന നടത്തിയിരുന്നു. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയുമുണ്ട്.