[]ഡമാസ്‌കസ്: സിറിയന്‍ പ്രസിഡന്റായി ബാഷര്‍ അല്‍ അസദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത ഏഴുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. ഇതു മൂന്നാം തവണയാണ് അസദ് സിറിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.
അസദ് ഭരണമൊഴിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു വര്‍ഷമായി സിറിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കുളള അസദിന്റെ ആരോഹണം.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ അസദ് 88.7 ശതമാനത്തോളം വോട്ടുകള്‍ നേടിയിരുന്നു. സിറിയയില്‍ ആദ്യമായാണ് ഒന്നിലധികം സ്ഥാനാര്‍ഥികള്‍ മത്സരിച്ച വോട്ടെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം അസദിന് സ്വാധീനമുള്ള മേഖലകളില്‍ മാത്രമാണ് വോട്ടെടുപ്പ് നടന്നത്. സര്‍ക്കാരിനു നിയന്ത്രണമില്ലാത്ത 60 ശതമാനം പ്രദേശങ്ങളില്‍ വോട്ടെടുപ്പ് നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.