| Saturday, 9th February 2013, 2:02 pm

സ്വകാര്യ സംഭാഷണം വാര്‍ത്തയാക്കുന്നതല്ല മാധ്യമ പ്രവര്‍ത്തനമെന്ന് ജസ്റ്റിസ് ബസന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍:സൂര്യനെല്ലി പെണ്‍കുട്ടിയെ  താന്‍ അവഹേളിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ബസന്ത് . സ്വകാര്യ സംഭാഷണത്തിനിടെ പറഞ്ഞതാണ് ചാനല്‍ വാര്‍ത്തയാക്കിയത്.

സംഭാഷണ സമയത്ത് രണ്ട് അഭിഭാഷകരും കൂടെയുണ്ടായിരുന്നു. അധാര്‍മികമായാണ് തന്നെ കുടുക്കിയതെന്നും ബസന്ത് പറഞ്ഞു. കണ്ണൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. []

ചില വിഢി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രമാണ് താന്‍ ചെയ്തത്, മാധ്യമ ധര്‍മ്മം കച്ചവടമാക്കിയ ചിലര്‍ ഒളിക്യാമറ വെച്ച് തന്നെ വിഢിയാക്കി. ഇതാണോ മാധ്യമധര്‍മമെന്നും അദ്ദേഹം ചോദിച്ചു.

ചാനലിന് അഭിമുഖം നല്‍കിയിട്ടില്ലെന്നും സ്വകാര്യസംഭാഷണം അനുവാദമില്ലാതെ പകര്‍ത്തിയതാണ്.  ചാനലുകളെ വിളിച്ച് എന്റെ ഭാഗം പറയേണ്ടതില്ലായെന്നും ബസന്ത് പഞ്ഞു.

വിഢി പെട്ടിയില്‍ കാണുന്നത് മുഴുവന്‍ സത്യമല്ലെന്ന് ജനം മനസിലാക്കണം.  ലോകം മുഴുവന്‍ കരഞ്ഞാലും അത് തന്നെ ബാധിക്കില്ല.

എന്റെ ധാര്‍മിക ബോധം അങ്ങിനെയാണ്. വിധി പുറപ്പെടുവിക്കാനുള്ള കാരണങ്ങളാണ് വിശദീകരിച്ചത്. വിധി മുഴുവന്‍ ശരിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

പെണ്‍കുട്ടി ചെയ്തത് ബാലവേശ്യാവൃത്തിയാണെന്നതിന് സുദൃഢമായ തെളിവുകളുണ്ടെന്നും, അവള്‍ വഴി പിഴച്ചവളാണെന്നും ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതി വിധിയില്‍ ഉണ്ടെന്നുമുള്ള ബസന്തിന്റെ പരാമര്‍ശം ഇന്ത്യവിഷന്‍ പുറത്തുവിട്ടിരുന്നു.

ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കാണ് ബസന്ത് പൊതുപരിപാടിയില്‍ മറുപടി പറഞ്ഞത്.

വിദ്യാര്‍ത്ഥിനിയായിരിക്കേ പെണ്‍കിട്ടി തട്ടിപ്പ് നടത്തിയെന്നും ജസ്റ്റിസ് ബസന്ത് പറഞ്ഞു. രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ലെന്നും കേസില്‍ എന്റെ പ്രതികരണമാണ് എന്റെ വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more