| Saturday, 9th February 2013, 2:01 pm

പെണ്‍കുട്ടികള്‍ ബസന്തിന്റെ കരണത്തടിക്കണം: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ച ജസ്റ്റിസ് ബസന്തിന്റെ സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പെണ്‍കുട്ടികള്‍ പൊതുസ്ഥലത്ത് വെച്ച് ബസന്തിന്റെ കരണത്തടിക്കണമെന്നും വി.എസ് പറഞ്ഞു.[]

ചുണക്കുട്ടികളാണ് പെണ്‍കുട്ടികള്‍. പണത്തേക്കാള്‍ വലിയ പ്രോത്സാഹനം ലഭിച്ചതിനാലാണ് ഇത്തരമൊരു വിധി പുറപ്പെടുവിക്കാന്‍ ബസന്ത് തയ്യാറായതെന്നും വി.എസ് ആരോപിച്ചു.

ബസന്തിന്റെ മരുമകള്‍ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ബസന്തിനെതിരെഒരു വിഭാഗം അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്. തലശ്ശേരില്‍ ബസന്ത് പങ്കെടുക്കേണ്ട പൊതുപരിപാടിയിലേക്ക് ഡിവൈഎഫ്‌ഐ, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധ മാര്‍ച്ച നടത്തി.

സൂര്യനെല്ലി കേസ് അട്ടിമറിച്ചതില്‍ ജസ്റ്റിസ് ബസന്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ബസന്തിന്റെ പരാമര്‍ശം അന്തസ്സിന് നിരക്കാത്തതാണെന്ന് യുവമോര്‍ച്ച പറഞ്ഞു.

പെണ്‍കുട്ടി ചെയ്തത് ബാല വേശ്യാവൃത്തിയാണെന്നും ബാല വേശ്യാവൃത്തി ബാലാത്സംഗമല്ലെന്നും അത് അസന്മാര്‍ഗ്ഗികമാണെന്നുമാണ് ജസ്റ്റിസ് ആര്‍. ബസന്ത് പറഞ്ഞത്.

പെണ്‍കുട്ടി ചെയ്തത് ബാലവേശ്യാവൃത്തിയാണെന്നതിന് സുദൃഢമായ തെളിവുകളുണ്ട്. അവള്‍ വഴി പിഴച്ചവളാണ്. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതി വിധിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥിനിയായിരിക്കേ പെണ്‍കിട്ടി തട്ടിപ്പ് നടത്തിയെന്നും ജസ്റ്റിസ് ബസന്ത് പറഞ്ഞു. രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ല. അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലി: പെണ്‍കുട്ടി വഴിപിഴച്ചവളെന്ന് ജസ്റ്റിസ് ആര്‍. ബസന്ത്

We use cookies to give you the best possible experience. Learn more