ഐ.എസ്.എല്ലില്‍ ചെന്നുകേറുന്നിടങ്ങളിലെല്ലാം ഗോളടി തുടര്‍ന്ന് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഓഗ്ബച്ചെ. ഹൈദരാബാദിനൊപ്പമാണ് താരം ഇത്തവണ മൈതാനത്തിറങ്ങുന്നത്. സീസണിലെ മൂന്നാം ഹാട്രിക്കും തന്റെ പേരിലാക്കിയ ഈ ഗോളടിയന്ത്രം, പോകുന്ന ക്ലബ്ബുകളിലെല്ലാം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറുകയാണ്.
തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഓഗ്ബച്ചെയുടെ ഹാട്രിക് മികവില്‍ 4-0ത്തിനാണ് ഹൈദരാബാദ് ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു വിട്ടത്. അനികേത് യാദവാണ് ടീമിന്റെ മറ്റൊരു ഗോള്‍ നേടിയത്.
ഐ.എസ്.എല്ലിലെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ബെംഗളൂരു എഫ്.സി താരം സുനില്‍ ഛേത്രിക്കും മുന്‍ ഗോവന്‍ താരം കോറോയ്ക്കും പിന്നിലായാണ് ഓഗ്ബച്ചെ നിലകൊള്ളുന്നത്.
മത്സരത്തിന്റെ 21ാം മിനിറ്റിലായിരുന്നു ഓഗ്ബച്ചെയുടെ ആദ്യഗോള്‍ പിറന്നത്. ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യയെ കബളിപ്പിച്ച ഹെഡറിലൂടെയായിരുന്നു മത്സരത്തില്‍ ടീം മുന്നിലെത്തിയത്. തുടര്‍ന്ന് 44ാം മിനിറ്റിലും 74ാം മിനിറ്റിലും ഓഗ്ബച്ചെ എതിര്‍ ടീമിന്റെ ഗോള്‍വല കുലുക്കി.
ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് പോയിന്റെ പട്ടികയില്‍ ഒന്നാമതെത്താനും ഹൈദരാബാദിനായി.
12 ഗോളുകളാണ് താരം ഈ സീസണില്‍ മാത്രം അടിച്ചു കൂട്ടിയത്. 11 മത്സരത്തില്‍ നിന്നുമാണ് താരത്തിന്റെ ഗോള്‍ നേട്ടം.
ഇതോടെ ഹൈദരബാദ് എഫ്.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനായും ഓഗ്ബച്ചെ മാറി. കേരളത്തിന്റെ വിശ്വസ്തനായിരുന്ന ഈ നൈജീരിയന്‍ താരം ഈ സീസണിലാണ് ഹൈദരാബാദ് എഫ്.സിയിലെത്തിയത്. കഴിഞ്ഞ സീസണില്‍ മൂംബൈ സിറ്റിയ്ക്കായി എട്ടു ഗോളുകളും താരം നേടിയിരുന്നു.
നോര്‍ത്ത് ഈസ്റ്റിനൊപ്പം കളിച്ചിരുന്ന സമയത്ത് അവര്‍ക്കായി 17 കളികളില്‍ 12 ഗോളുകള്‍ അടിച്ച് അവരുടെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനായി മാറിയ ഓഗ്ബച്ചെ പിന്നീട് കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം 16 കളികളില്‍ 15 ഗോളുകളും നേടിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: Bartholomew Ogbeche scores hattrick against East Bengal, Secure News Record