തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബാറുകള്‍ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് തീരുമാനം. ബെവ്കോ ഔട്ട്ലെറ്റുകള് തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ തിരുവോണത്തിന് ബാറുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ടായിരുന്നു.
അതേസമയം, ഓണത്തിരക്ക് കണക്കിലെടുത്ത് മദ്യശാലകളുടെ പ്രവര്‍ത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനായിരുന്നു എക്സൈസ് കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടത്.
സമയം നീട്ടി നല്‍കണമെന്ന ബെവ്കോ എം.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്.
തിരുവോണത്തോടെ ഓണത്തിരക്ക് അവസാനിക്കുന്നതോടെ പ്രവര്‍ത്തന സമയം നീട്ടിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമോയെന്ന കാര്യം വ്യക്തമല്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Bars will not open tomorrow