ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചിരിക്കുകയാണ്. രണ്ടാം ദിവസം 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടാണ് ഇംഗ്ലണ്ട് ഓള്‍ ഔട്ടിലേക്ക് വീണത്. അവസാന വിക്കറ്റായി ജെയിംസ് ആന്‍ഡേഴ്സണെ രവീന്ദ്ര ജഡേജ പവലിയനിലേക്ക് തിരിച്ചയക്കുമ്പോള്‍ 274 പന്തില്‍ 122 റണ്‍സുമായി ജോ റൂട്ട് പുറത്താകാതെ നിന്നു.
അതേസമയം, ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടപ്പെട്ടിരിക്കുകയാണ്. ഒമ്പത് പന്തില്‍ രണ്ട് റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. ആന്‍ഡേഴ്സണിന്റെ പന്തില്‍ ബെന്‍ ഫോക്സിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.
Rohit Sharma dismissed for 2 runs pic.twitter.com/aTzMACNmGW
— Johns. (@CricCrazyJohns) February 24, 2024
ഇതോടെ ഇംഗ്ലണ്ടിന്റെ ഫാന്‍ ഗ്രൂപ്പായ ബാര്‍മി ആര്‍മി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തിനെ കളിയാക്കുകയാണ്.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ ആറാം തവണയാണ് കുറഞ്ഞ റണ്‍സിന് പുറത്താകുന്നത്. ഇതോടെ രോഹിത്തിനെ ഇംഗ്ലീഷ് ആരാധകര്‍ ബൈ ബൈ രോഹിത് പാടിയാണ് പവലിയനിലേക്ക് പറഞ്ഞയച്ചത്. ഇതിന്റെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്.
Bye bye Rohit 👋#INDvENG pic.twitter.com/ECsvcHxmD5
— England’s Barmy Army 🏴🎺 (@TheBarmyArmy) February 24, 2024
നേരത്തെ ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഈ മത്സരം കൂടി വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ രോഹിത്തിനും സംഘത്തിനും സാധിക്കും. മറുഭാഗത്ത് ജയത്തോടെ പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാനാവും ഇംഗ്ലണ്ട് ലക്ഷ്യമിടുക.
Content Highlight: The Barmy Army Mock Rohit Sharma