മുന്‍ എംഫസിസ് ചെയര്‍മാന്‍ രാഹുല്‍ ബാസിന്‍ നേതൃത്വം നല്‍കുന്ന ബാറിംഗ് പ്രൈവറ്റ് ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് മണപ്പുറം ഫിനാന്‍സിലുള്ള ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായുള്ള ഓഹരിയാണ് ബാറിംഗ് വില്‍ക്കുക. മണികണ്‍ട്രോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബാറിംഗ് പ്രൈവറ്റ് ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് മണപ്പുറം ഫിനാന്‍സില്‍ തങ്ങള്‍ക്കുള്ള 8.78 ശമാനം ഓഹരി വില്‍ക്കാന്‍ തീരുമാനിക്കുകയും അത് നടപ്പിലാക്കിയെടുക്കാന്‍ ജെ.പി മോര്‍ഗനെ ഏല്‍പ്പിക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിലവിലെ മാര്‍ക്കറ്റ് വില അനുസരിച്ച് ബാറിംഗ് പ്രൈവറ്റ് ഇക്വിറ്റി പാര്‍ട്‌ണേഴ്‌സിന്റെ ഓഹരികള്‍ക്ക് 1243 കോടി രൂപ വിലവരും.
സ്വര്‍ണ്ണവിലയില്‍ വലിയ കുതിപ്പുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 51 ശതമാനം വളര്‍ച്ചയാണ് മണപ്പുറം ഫിനാന്‍സ് നേടിയത്. അതേ സമയം മറ്റ് ഗോള്‍ഡ് ഫിനാസ് കമ്പനികള്‍ക്ക് ഇത്രയും വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടില്ല. മുത്തൂറ്റ് ഫിനാന്‍സിന് 13.6 ശതമാനം വളര്‍ച്ചയാണ് ഈ കാലയളവില്‍ നേടാനായത്.
എന്‍.ബി.എഫ്.സി മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോഴാണ് മണപ്പുറത്തിന്റെ ഈ നേട്ടം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ