| Friday, 30th August 2024, 12:01 pm

ടി-20യില്‍ കളിച്ചത് വെറും രണ്ട് മത്സരം, ഇന്നും തിരുത്തിക്കുറിക്കാത്ത റെക്കോഡ്; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര- ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ബരീന്ദര്‍ സ്രാന്‍. ഇന്ത്യയ്ക്ക് വേണ്ടി 2016ല്‍ ഇന്റര്‍നാഷണല്‍ ടി-20 മത്സരത്തില്‍ സിംബാബ്‌വേക്കെതിരെ അരങ്ങേറ്റം കുറിച്ച ബരീന്ദറിന് വെറും രണ്ട് മത്സരങ്ങളാണ് ടി-20യില്‍ ലഭിച്ചത്. ടി-20യിലെ അരങ്ങേറ്റമത്സരത്തില്‍ തന്നെ മികച്ച ബൗളിങ് പ്രകടമത്തിനുള്ള റെക്കോഡ് സ്വന്തമാക്കിയാണ് താരം തന്റെ കരിയര്‍ അവസാനിപ്പിച്ചത്.

അരങ്ങേറ്റത്തില്‍ സിംബാബ്‌വേയ്‌ക്കെതിരെ വെറും 10 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് ബരീന്ദര്‍ സ്വന്തമാക്കിയത്. ഒരു ടി-20 അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോഡ് കയ്യില്‍ വെച്ചാണ് താരം തന്റെ കരിയര്‍ അവസാനിപ്പിച്ചത്.

വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെപോയ മികച്ച താരങ്ങളിലൊരാളാണ് 31കാരനായ ഈ ഇടം കയ്യന്‍ പേസര്‍. 5.12 എക്കോണമിയും 6.8 ആവറേജുമുള്ള താരത്തിന് ഇന്ത്യന്‍ ടീമില്‍ വെറും രണ്ട് ടി-20 മത്സരങ്ങള്‍ മാത്രം ലഭിച്ചത് ചോദ്യം ചെയ്യപ്പെടേണ്ടതായിരുന്നു.

ടി-20ക്ക് പുറമെ ആറ് ഏകദിന മത്സരങ്ങളില്‍ നിന്ന് 302 പന്തെറിഞ്ഞ സ്രാന്‍ രണ്ട് മെയ്ഡന്‍ അടക്കം 269 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. അതില്‍ 56 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബൗളിങ് പ്രകടനവും താരത്തിനുണ്ട്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച താരത്തിന്റെ അവസാന മത്സരം അതേ വര്‍ഷമായിരുന്നു. തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം വിരമിക്കല് അറിയിച്ചത്.

2015ല്‍ തന്റെ പേസ് ബൗളിങ്ങിലൂടെ ഐ.പി.എല്ലില്‍ എത്തിയ താരത്തിന് പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരബാദ് തുടങ്ങിയ വമ്പന്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നു.

ഐ.പി.എല്ലില്‍ 24 മത്സരത്തില്‍ നിന്നും 483 പന്തെറിഞ്ഞ താരത്തിന് 757 റണ്‍സ് വിട്ടുകൊടുത്ത് 18 വിക്കറ്റാണ് നേടാന്‍ സാധിച്ചത്. അതില്‍ 28 റണ്‍ഡസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ബൗളിങ് പ്രകടനവും താരത്തിനുണ്ടായിരുന്നു.

Content Highlight: Barider Sran  Announcing his retirement

We use cookies to give you the best possible experience. Learn more