രണ്ട് ദിവസത്തെ ബര്‍ഫിയുടെ കളക്ഷന്‍ 20.76 കോടി
Movie Day
രണ്ട് ദിവസത്തെ ബര്‍ഫിയുടെ കളക്ഷന്‍ 20.76 കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th September 2012, 1:36 pm

ന്യൂദല്‍ഹി: പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ ബര്‍ഫി നേടിയത് 20.73 കോടി. റണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര, ഇല്യാന ഡിക്രൂസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ബര്‍ഫി ഏറെ വിമര്‍ശക പ്രശംസ നേടിയിരുന്നു.
[]
ചിത്രത്തില്‍ ബധിരനും മൂകനുമായ യുവാവിനെയാണ് റണ്‍ബീര്‍ അവതരിപ്പിക്കുന്നത്. ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയായി പ്രിയങ്കയും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ സൂപ്പര്‍നായിക പദവിക്ക് ശേഷമുള്ള ബോളീവുഡ് അരങ്ങേറ്റം മോശമാക്കാതിരുന്ന ഇല്യാനക്കും സന്തോഷിക്കാം. ബര്‍ഫിയിലെ പ്രകടനത്തിലൂടെ അടുത്ത സൂപ്പര്‍സ്റ്റാര്‍ പദവി തന്നെയാണ് റണ്‍ബീര്‍ ലക്ഷ്യമിടുന്നത്.

വിപുലമായ പ്രമോഷനായിരുന്നു ചിത്രത്തിന് ചെയ്തിരുന്നത്. അതൊന്നും വെറുതെയായില്ലെന്നതില്‍ സംവിധായകന്‍ അനുരാഗ് ബസുവിനും ആശ്വസിക്കാം. ബര്‍ഫി നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്ന് ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ വാര്‍ത്തകളുണ്ടായിരുന്നു. രണ്ട് ദിവസത്തിനുള്ളിലെ ചിത്രത്തിന്റെ കളക്ഷനും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.