ഐ.ഐ.എഫ്.എ പുരസ്‌കാരം: ബര്‍ഫി മികച്ച ചിത്രം, മികച്ച നടി വിദ്യാ ബാലന്‍, നടന്‍ റണ്‍ബീര്‍ കപൂര്‍
Movie Day
ഐ.ഐ.എഫ്.എ പുരസ്‌കാരം: ബര്‍ഫി മികച്ച ചിത്രം, മികച്ച നടി വിദ്യാ ബാലന്‍, നടന്‍ റണ്‍ബീര്‍ കപൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th July 2013, 11:21 am

അനുരാഗ്ബസു സംവിധാനം ചെയ്ത ബര്‍ഫിയില്‍ റണ്‍ബീര്‍കപൂര്‍, പ്രിയങ്ക ചോപ്ര, ഇല്യാന ഡിക്രൂസ് എന്നിവരാണ് പ്രധാന താരങ്ങളെ അവതരിപ്പിച്ചത്. ബധിരനും മൂകനുമായ യുവാവിന്റ കഥയാണ് ചിത്രം പറയുന്നത്.


barfi

[]മകാഉ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ##ബര്‍ഫി. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികവും ആഘോഷിച്ച ചടങ്ങില്‍ ബര്‍ഫി സ്വന്തമാക്കിയത് മികച്ച ചിത്രമടക്കം ഒമ്പത് പുരസ്‌കാരങ്ങളാണ്.

##അനുരാഗ്ബസു സംവിധാനം ചെയ്ത ബര്‍ഫിയില്‍ ##റണ്‍ബീര്‍കപൂര്‍, പ്രിയങ്ക ചോപ്ര, ഇല്യാന ഡിക്രൂസ് എന്നിവരാണ് പ്രധാന താരങ്ങളെ അവതരിപ്പിച്ചത്. ബധിരനും മൂകനുമായ യുവാവിന്റ കഥയാണ് ചിത്രം പറയുന്നത്.[]

ശാരീരികമായ വൈകല്യങ്ങളില്‍ ദു:ഖിക്കാതെ ജീവിതത്തെ മനോഹരമായി കാണിക്കുന്നതാണ് ചിത്രമെന്ന് ജൂറി അംഗങ്ങള്‍ വിലയിരുത്തി. ബോളിവുഡില്‍ തന്നെ ഇത്തരം ചിത്രങ്ങള്‍ വളരെ കുറവാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നത് ബോളിവുഡിലാണ്. ഹോളിവുഡില്‍ ഒരു വര്‍ഷം പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ഇരട്ടിയാണ് ബോളിവുഡില്‍ നിന്നും പിറക്കുന്നത്.

ചൈനയില്‍ വര്‍ണശഭളമായി നടന്ന പുരസ്‌കാരദാന ചടങ്ങില്‍ പ്രമുഖ ബോളിവുഡ് താരങ്ങളെല്ലാം പങ്കെടുത്തു.

 

vidya-balanവിദ്യാ ബാലനാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കഹാനി എന്ന ചിത്രത്തിലെ ഗര്‍ഭിണിയായ യുവതിയുടെ കഥാപാത്രമാണ് വിദ്യയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.[]

അഭിഷേക് ബച്ചനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ദിവ്യ തന്റെ പുരസ്‌കാരം കഹാനിയുടെ സംവിധായകന്‍ ഷൂജിത്തിന് സമര്‍പ്പിച്ചു. കാണാതായ ഭര്‍ത്താവിനെ അന്വേഷിച്ചെത്തുന്ന ഗര്‍ഭിണിയായ ഭാര്യയുടെ വേഷത്തിലാണ് വിദ്യ കഹാനിയില്‍ എത്തിയത്.

മികച്ച നടനുള്ള പുരസ്‌കാരം ബര്‍ഫിയിലെ പ്രകടനത്തിലൂടെ റണ്‍ബീര്‍ കപൂര്‍ സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് വിദ്യാ ബാലനും റണ്‍ബീര്‍ കപൂറും മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം നേടുന്നത്. നേരത്തേ ഡേര്‍ട്ടി പിക്ചറിലൂടെ വിദ്യയും റോക് സ്റ്റാറിലൂടെ റണ്‍ബീറും മികച്ച നടനും നടിയും ആയിരുന്നു.

മികച്ച ജോഡികളായി റണ്‍ബീര്‍ കപൂറും ദീപിക പദുകോണും തിരഞ്ഞെടുക്കപ്പെട്ടു.