| Wednesday, 9th May 2018, 12:20 am

ജിന്നയെ ഒരു മുസ്‌ലിമും അനുകൂലിക്കരുത്: ഫത്വയുമായി ദര്‍ഗ ആല ഹസ്രത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബറേയ്‌ലി: മുഹമ്മദ് അലി ജിന്നക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കരുതെന്ന് ആഹ്വാനം ചെയ്ത് ബറേയ്‌ലിയിലെ ദര്‍ഗ ആല ഹസ്രത്ത്. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ ജിന്നയുടെ ചിത്രത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ശത്രു രാഷ്ട്രത്തിന്റെ സ്ഥാപകനായ ജിന്നയെ ഒരു മുസ്‌ലിമും അനുകൂലിക്കരുതെന്ന ഫത്വ ദര്‍ഗ ആല ഹസ്രത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.


Also Read: കോഴിക്കോട് കനത്ത മഴ; നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്


വിദ്യാര്‍ഥികളുടെ യൂണിയന്‍ ഓഫീസില്‍ പാകിസ്താന്‍ സ്ഥാപകനായ ജിന്നയുടെ ചിത്രം വച്ചിരിക്കുന്നതിന് വിശദീകരണം തേടി അലിഗഢിലെ ബി.ജെ.പി എം.പി സതീഷ് ഗൗതം അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് കത്തെഴുതിയതോടെയാണ് വിഷയം വിവാദമകുന്നത്. പതിറ്റാണ്ടുകളായി ജിന്നയുടെ ചിത്രം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ സ്ഥിതിചെയ്യുന്നുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച വിഷയത്തില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വര്‍ഗീയ ലഹള ഒഴിവാക്കുന്നതിനെന്ന വിശദീകരണത്തില്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നെറ്റ് സൗകര്യം താല്‍ക്കാലികമായി സസ്‌പെന്‍ഡുചെയ്തിട്ടുമുണ്ട്.


Watch DoolNews Video:

We use cookies to give you the best possible experience. Learn more