ഇബ്രോസ്റ്റര്‍: കൊവിഡ് ലോക്ക് ഡൗണിന് ശേഷം കളം നിറഞ്ഞ് കളിച്ച് മെസി. ലാലിഗയില്‍ മയ്യോര്‍ക്കയെ എതിരില്ലാത്ത നാല് ഗോളിന് ബാഴ്‌സലോണ തകര്‍ത്ത് വിട്ടപ്പോള്‍ അര്‍ജന്റീനന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മെസി തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം.
ഒരു ഗോള്‍ നേടിയും രണ്ട് ഗോളിന് വഴിയൊരുക്കിയും മെസി ലോക്ക് ഡൗണ്‍ തന്റെ കാലിനും പ്രതിഭയ്ക്കും ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചു.
മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്‌സലോണ ഇന്ന് ലീഡ് നേടി. കളിയുടെ തുടക്കത്തില്‍ അലാബ നല്‍കിയ ക്രോസ് വലയില്‍ എത്തിച്ചു കൊണ്ട് വിദാല്‍ ആണ് ബാഴ്‌സയുടെ ഗോളടി തുടങ്ങിയത്.
രണ്ടാം പകുതി അവസാനിക്കുന്നതിന് മുന്‍പ് ഒരുഗോള്‍ കൂടി നേടി ബാഴ്‌സ ആധിപത്യം ഉറപ്പിച്ചു. 37ആം മിനുട്ടില്‍ ബ്രാത് വെയ്റ്റ് ആണ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയത്. മെസിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.
80ആം മിനുട്ടില്‍ മെസ്സിയുടെ മറ്റൊരു അസിസ്റ്റില്‍ അലാബ്യുവും മയ്യോര്‍ക്കയുടെ വല കുലുക്കി.
അവസാന വിസില്‍ മുഴങ്ങാന്‍ സെക്കന്റുകള്‍ ശേഷിക്കെയാണ് മെസി ഗോള്‍ നേടിയത്. സുവാരസിന്റെ കൃത്യതയോടെയുള്ള പാസ് മെസി ഗോളാക്കി മാറ്റുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ