ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായിരുന്നു എഫ്.സി ബാഴ്സലോണ. വിവിധ രാജ്യങ്ങളില്‍ നിന്നായി ലോകത്തിലെ ഒരുപാട് മികച്ച കളിക്കാര്‍ ഇന്നോളം ആ ടീമിനായി പന്ത് തട്ടിയിട്ടുണ്ട്.
സ്പാനിഷ് ഫുട്ബോള്‍ ലീഗായ ലാ ലീഗയിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും കറ്റാലന്‍ പട നേടിയ നേട്ടങ്ങള്‍ നിരവധിയാണ്.
പുയോള്‍, സാവി, മഷറാനൊ, ഇനിയേസ്റ്റ, ഡേവിഡ് വിയ്യ, ബുസ്‌കറ്റ്സ്, റൊണോള്‍ഡീന്യോ, ഡാനി ആല്‍വസ്, ഡികൊ, പിക്വെ എന്നിവരുടെ കൂടെ അന്നത്തെ യുവതാരമായ ലയണല്‍ മെസിയും ഉള്‍പ്പെട്ടതായിരുന്നു ബാഴ്സയുടെ സുവര്‍ണ കാലഘട്ടം.
ആ സുവര്‍ണ കാലഘട്ടത്തിന് ശേഷം നെയ്മറിനെയും സുവാരസിനെയും കൂട്ടുപിടിച്ച് മെസ്സി തന്നാലാവുന്നവിധം ബാഴ്സയെ മുന്നോട്ടു കൊണ്ടുപോയിരുന്നു. എന്നാല്‍ മെസിയും ക്ലബ് വിട്ട് പി.എസ്.ജിയിലേക്ക് ചേക്കെറിയതോടെ പ്രതാപകാലത്തിന്റെ ഗതകാലസ്മരണകള്‍ മാത്രമാണ് ഇപ്പോള്‍ ബാഴ്‌സയ്ക്ക് സ്വന്തമായുള്ളത്.
ടീമെന്ന നിലയില്‍ ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് ബാഴ്‌സ നിലവില്‍ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ബാഴ്സയുടെ മുന്‍ ഇതിഹാസമായ സാവി മാനേജര്‍ സ്ഥാനത്ത് വന്നിട്ടും ടീമിനെ പഴയെ നിലയിലേക്കെത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ടീമിന്റെ സാമ്പത്തിക നില വളരെ പരിതാപകരമാണ്, ഏകദേശം 1.4 ബില്യണോളമാണ് ബാഴ്സയുടെ കടം. ഈ ഒരു സാഹചര്യത്തിലാണ് ടീമിലെ പ്രമുഖ താരങ്ങളായ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റെഗനെയും മിഡ് ഫീല്‍ഡര്‍ ഫ്രാങ്ക് ഡിയോങ്ങിനെയും വില്‍ക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോട്ടുകള്‍ പുറത്ത് വരുന്നത്.
എ.എസ് എന്ന സ്പാനിഷ് ഓണ്‍ലൈന്‍ മീഡിയയാണ് ഈ കാര്യം പുറത്ത് വിട്ടത്.
2014 മുതല്‍ ടെര്‍ സ്റ്റെഗന്‍ ബാഴ്സയുടെ സ്ഥിരം ഗോള്‍കീപ്പറാണ്. ഏകദേശം 300 മത്സരങ്ങളോളം സ്റ്റഗെന്‍ ബാഴ്‌സയുടെ ഗോള്‍ വല കാത്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിന് പഴയ ഫോമിലേക്കുയരാന്‍ സാധിച്ചിരുന്നില്ല.
കോട്ട കാക്കാനാവാത്ത ഡിഫന്‍സിനൊപ്പം ‘സ്പൈഡര്‍മാന്‍’ എന്നറിയപ്പെടുന്ന ടെര്‍ സ്റ്റെഗന്റെ കൈകള്‍ക്കും വിള്ളല്‍ വന്നു തുടങ്ങിയിരിക്കുകയാണെന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.
24 വയസ്സുകരനായ ഡിയോങ്ങ് ബാഴ്സയുടെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെട്ട പ്ലെയറായിരുന്നു. 2019ല്‍ അയാക്സില്‍ നിന്നും 75 മില്യണിനായിരുന്നു ബാഴ്‌സ ഡച്ച് യുവതാരത്തെ തങ്ങളുടെ താവളത്തിലെത്തിച്ചത്.
ജോയിന്‍ ചെയ്തതിന് ശേഷം താരം ടീമില്‍ സ്ഥിരാംഗമായിരുന്നു. എന്നാല്‍ ഡിയോങ്ങില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ഇനിയും ടീമിന് വേണ്ടി നടത്താന്‍ താരത്തിന് സാധിച്ചിട്ടില്ല.
ബാഴ്സയുടെ മാനേജരായതിന് ശേഷം സാവി നടത്തുന്ന ആദ്യ ട്രാന്‍സ്ഫറുകളാണിവ.
ചാമ്പ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ ഗ്രൂപ്പ് സ്റ്റേജ് പോലും കടക്കാനാകാതെ പുറത്തായിരിക്കുകയാണ് ബാഴ്സ. അടുത്ത സീസണില്‍ ചാമ്പന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ ബാഴ്സയ്ക്ക് സാധിക്കില്ല. പകരം ചാമ്പ്യന്‍സ് ലീഗിനെക്കാള്‍ ഒരുപടി താഴ്ന്ന യൂറോപ്പ ലീഗായിരിക്കും കളിക്കുക.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Barcelona willing to move Frenkie de Jong, Marc-Andre ter Stegen to help balance books