| Tuesday, 1st October 2024, 8:20 pm

വിരമിക്കല്‍ പ്രഖ്യാപിച്ച് ബാഴ്‌സലോണ ഇതിഹാസം; ഞെട്ടിത്തരിച്ച് ഫുട്‌ബോള്‍ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണയുടെയും സ്‌പെയിനിന്റെയും ഇതിഹാസം താരമായ ആന്ദ്രെ ഇനിയേസ്റ്റ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുകയാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളായ ആന്ദ്രെ ഒക്ടോബര്‍ എട്ടിന് വിരമിക്കും എന്നാണ് സൂചന നല്‍കിയത്. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും ഇന്‍സ്റ്റഗ്രാമിലും ഒരു കുറിപ്പ് പങ്കുവെക്കുകയായിരുന്നു താരം.

സ്‌പെയിനില്‍ ഒപ്പം ലോകകപ്പ് നേടാനും ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആകാനും താരത്തിന് സാധിച്ചിരുന്നു. ബാഴ്‌സലോണക്കൊപ്പം 18 വര്‍ഷമാണ് താരം കളിച്ചത്. മുന്‍ ക്യാപ്റ്റന്‍ സമ്മാനിച്ച 8, 24 എന്നെ ജേഴ്‌സി നമ്പറുകള്‍ ആയിരുന്നു ഇപ്പോഴത്തെ വിരമിക്കല്‍ സൂചനയ്ക്കും താരം നല്‍കിയിരിക്കുന്നത്.

തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഇനിയേസ്റ്റ ഒമ്പത് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ട്രോഫികളും ഫിഫയുടെ മൂന്ന് ക്ലബ് ലോകകപ്പുകളും ഏഴ് സ്പാനിഷ് സൂപ്പര്‍ കപ്പുകളും നേടിയിട്ടുണ്ട്. ബാഴ്‌സലോണക്കൊപ്പം ഐതിഹാസികമായ ഒരു കരിയര്‍ ആണ് താരം ഉയര്‍ത്തിക്കെട്ടിയത്.

താരത്തിന്റെ വിരമിക്കല്‍ സാധ്യതയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ബാഴ്‌സലോണയുടെ മികച്ച അക്കാദമിയായ ലാ മാസിയയില്‍ നിന്ന് ബാഴ്‌സലോണയുടെ ആദ്യ ടീമില്‍ 2002ലാണ് താരം അരങ്ങേറ്റം നടത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റം നടത്തിയ താരത്തിന് സ്‌പെയിനിന്റെ കരാര്‍ സ്ഥാപിക്കാന്‍ അധികം സമയം എടുത്തില്ലായിരുന്നു.

2018 ലാണ് താരം ബാല്യകാല ക്ലബ്ബുമായി വേര്‍പിരിയുന്നത്. ശേഷം ജപ്പാനിലെ വിസല്‍ കോബയിലേക്ക് മാറി. ക്ലബ്ബിനുവേണ്ടി 134 മത്സരങ്ങള്‍ അദ്ദേഹം കളിച്ചു. അവസാന കാലഘട്ടത്തില്‍ യു.എ.ഇയിലെ അല്‍ വാസലിലേക്ക് 2023ല്‍ ആന്ദ്രെ കൂടു വിട്ടു.

Content highlight: Barcelona, Spain Legend Andres Iniesta Announces Retirement From Football

We use cookies to give you the best possible experience. Learn more