സൂപ്പർതാരം ബാഴ്സ വിട്ടു; ഇനി കളിത്തട്ടകം അത്‌ലറ്റിക്കോ
Football
സൂപ്പർതാരം ബാഴ്സ വിട്ടു; ഇനി കളിത്തട്ടകം അത്‌ലറ്റിക്കോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th October 2022, 4:38 pm

ഫ്രഞ്ച് സൂപ്പർതാരം അന്റോയിൻ ​ഗ്രീസ്മാനെ അത്‌ലറ്റിക്കോക്ക് വിട്ടു നൽകി ബാഴ്സലോണ. രണ്ട് വർഷമായി താരം അത്‌ലറ്റിക്കോയിൽ ഒരു ലോൺ ഡീലിലായിരുന്നു കളിച്ചിരുന്നത്.

2019ൽ അഞ്ച് വർഷത്തെ കരാറടിസ്ഥാനത്തിലാണ് താരം ​​ബാഴ്‌സലോണയിലെത്തിയത്. 120 മില്യൺ യൂറോ ട്രാൻസ്ഫർ തുക നൽകിയാണ് ​ഗ്രീസ്മാനെ ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നത്. എന്നാൽ ബാഴ്സയിൽ വേണ്ട മികവ് പുലർത്താനാവാതെ ​താരം അത്‌ലറ്റിക്കോയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

2021 ഓഗസ്റ്റിൽ രണ്ടു വർഷത്തെ ലോണടിസ്ഥാനത്തിൽ അത്‌ലെറ്റിക്കോയിലെത്തിയ താരം രണ്ടു സീസൺ ക്യാമ്പ് നൗവിൽ കളിച്ചിരുന്നു.

ഗ്രീസ്മാനെ ലഭ്യമായ മത്സരങ്ങളിൽ 50% ഉപയോഗിച്ചാൽ മാത്രമേ അത്‌ലറ്റിക്കോക്ക് ഫ്രഞ്ച് താരത്തെ നിലനിർത്താൻ സാധിക്കൂ എന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. തുടർന്ന് മാനദണ്ഡത്തിൽ എത്തിയാൽ ക്ലബ്ബിന് താരത്തെ വാങ്ങാനുള്ള ഓപ്ഷനിലെത്താൻ സാധിക്കുമെന്നും എന്നാൽ വാങ്ങൽ വ്യവസ്ഥ സജീവമാക്കേണ്ടതില്ലെന്ന് ക്ലബ്ബ് തീരുമാനിക്കുകയാണെങ്കിൽ ഗ്രീസ്മാന് ക്യാമ്പ് നൗവിലേക്ക് മടങ്ങിവരാമെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

ക്ലബ്ബുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് പെർമനന്റ് കരാർ അടിസ്ഥാനത്തിൽ ബാഴ്‌സയിൽ നിന്ന് ഗ്രീസ്മാനെ അത്‌ലെറ്റിക്കോ സ്വന്തമാക്കുന്നത്. 20 മില്യൺ യൂറോയും ആഡ് ഓൺസുമാണ് താരത്തെ സ്വന്തമാക്കാൻ അത്‌ലറ്റിക്കോ ബാഴ്‌സക്ക് നൽകുക.

കരാർ പ്രകാരം 40 മില്യൺ യൂറോയാണ് ക്ലബ്ബ് ബാഴ്സക്ക് നൽകേണ്ടിയിരുന്നത്. എന്നാൽ ചർച്ചകൾക്ക് ശേഷം അത് നേർ പകുതിയാക്കി കുറക്കുകയായിരുന്നു. അത്‌ലറ്റിക്കോയിൽ തന്നെ തുടരാനായിരുന്നു ഗ്രീസ്മാന്റെ തീരുമാനം.

2009ൽ റയൽ സോസിഡാഡിലൂടെയാണ് ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാൻ തന്റെ ഫുട്‌ബോൾ ജീവിതത്തിന് തുടക്കം കുറിച്ചത്. 2019-20, 2020-21 സീസണുകളിൽ ബാഴ്‌സലോണക്കൊപ്പം 102 മത്സരങ്ങളിൽ നിന്ന് 17 അസിസ്റ്റുകളോടൊപ്പം 35 ഗോളുകളും ഉൾപ്പെടെ 52 ഗോൾ സ്‌കോറിങ് ശ്രമങ്ങൾ താരം നടത്തിയിട്ടുണ്ട്. 276 മത്സരങ്ങളിൽ നിന്ന് 141 ഗോളുകളും അസിസ്റ്റന്റ് 53 ഗോളുകളും അത്‌ലറ്റിക്കോക്കായി ഇതുവരെ ഗ്രീസ്മാൻ നേടിയിട്ടുണ്ട്.

 

Content Highlights: Barcelona reach French Super Star deal with Athletico Madrid