കോപ്പ ഡെല്‍ റേയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണ സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ തോല്‍വി വഴങ്ങിയിരുന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ കീഴ്‌പ്പെടുത്തിയത്. നാണംകെട്ട തോല്‍വിക്ക് ശേഷം നാല് താരങ്ങളെ പുറത്താക്കാന്‍ ബാഴ്‌സലോണ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ട പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ലീഡ്‌സില്‍ നിന്ന് ബാഴ്‌സലോണയിലേക്കെത്തിയ താരമായ റഫീഞ്ഞയാണ് ലപോര്‍ട്ടയുടെ ലിസ്റ്റില്‍ ആദ്യത്തേത്. ബ്രസീലിയന്‍ താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും താരത്തെ വിട്ടയക്കാനാണ് ബാഴ്‌സയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെസ്സിയും കഴിഞ്ഞ സമ്മറില്‍ ബാഴ്‌സയിലെത്തിയതിന് ശേഷം മോശം ഫോം തുടരുകയാണ്. 27 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് താരത്തിന്റെ ബാഴ്‌സയിലെ സമ്പാദ്യം. വരുന്ന സീസണില്‍ കെസ്സിയെ വിട്ടയക്കുമെന്ന് ബാഴ്‌സ നേരത്തെ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്.
സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് ആണ് ലപോര്‍ട്ടയുടെയും ബാഴ്‌സയുടെയും പ്രതീക്ഷക്കൊത്ത് ഉയരാത്ത മറ്റൊരു താരം. ബുസ്‌ക്വെറ്റ്‌സിനെയും പുറത്താക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
REAL MADRID ELIMINATE BARCELONA FROM THE COPA DEL REY 😱
അതേസമയം, എല്‍ ക്ലാസിക്കോയില്‍ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്സക്ക് മുന്നില്‍ അടിയറവ് പറഞ്ഞ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ തിരിച്ചുവരവാണ് കോപ്പ ഡെല്‍ റേയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇതോടെ രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ച റയല്‍ മാഡ്രിഡിന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനായി. ബെന്‍സെമ ഹാട്രിക് നേടിയ മത്സരത്തില്‍ വിനീഷ്യസ് ജൂനിയറാണ് റയല്‍ മാഡ്രിഡിനായി ഗോള്‍ നേടിയ മറ്റൊരു താരം.
ഏപ്രില്‍ 12ന് ജിറോണക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം.