സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്നും ജര്‍മന്‍ സൂപ്പര്‍ താരം ഇല്‍ക്കായ് ഗുണ്ടോഗന്‍ ടീം വിടുകയാണെന്നുള്ള ശക്തമായ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ബാഴ്‌സലോണയുടെ പരിശീലകനായ ഹാന്‍സി ഫ്ലിക്കുമായി ടീം വിടുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും ടീമില്‍ തുടരാന്‍ ആകില്ലെന്നും ജര്‍മന്‍ താരം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഗുണ്ടോഗന്‍ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ഫുട്‌ബോള്‍ ലോകത്തില്‍ ശക്തമായി നിലനില്‍ക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ടീമിന് ജര്‍മന്‍ താരത്തെ കൈമാറാന്‍ ബാഴ്‌സലോണ തയ്യാറാകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് ഔട്ട്‌ലെറ്റ് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം സൗദി വമ്പന്‍മാരായ അല്‍ നസറിന് ഗുണ്ടാഗനെ കൈമാറാന്‍ ബാഴ്‌സലോണ നീക്കം നടത്തിയെന്നാണ് പറയുന്നത്.
ഈ ട്രാന്‍സ്ഫര്‍ നടക്കുകയാണെങ്കില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ, സാദിയോ മാനേ, ഐമറിക് ലപോര്‍ട്ടെ, ടാലിസ്‌ക തുടങ്ങിയ മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം ഗുണ്ടോന് മുന്നില്‍ വന്നുചേരും.
ലാ ലിഗയിലെ പുതിയ സീസണിലെ വലന്‍സി എതിരെയുള്ള ആദ്യ മത്സരത്തില്‍ ഗുണ്ടോഗന്‍ കറ്റാലന്‍മാര്‍ക്ക് വേണ്ടി കളത്തില്‍ ഇറങ്ങിയിരുന്നില്ല. നിലവില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഈ നീക്കം നടക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കുന്നത്.
അതേസമയം സ്പാനിഷ് ലീഗിലെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചു കൊണ്ടാണ് ബാഴ്‌സലോണ തങ്ങളുടെ പുതിയ സീസണിന് തുടക്കം കുറിച്ചത്. പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയാണ് മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്.
മറുഭാഗത്ത് അല്‍ നസര്‍ സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ നിലവിലെ സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരായ അല്‍ ഹിലാലിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കും പരാജയപ്പെട്ടിരുന്നു.
Content Highlight: Barcelona Player Iikay Gundogan Transfaer Updates