കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സിലോണ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത് ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമയോട് പരാജയപ്പെട്ടിട്ടാണ്. ഇപ്പോഴിതാ മറ്റൊരു മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇരു ക്ലബുകളും.
ബ്രസീലിയന്‍ താരം മാല്‍കത്തെ ക്യാംപില്‍ എത്തിക്കാനാണ് ഇരു ക്ലബുകളും മത്സരിക്കുന്നത്. 21കാരനായ മാല്‍കം ഫ്രെഞ്ച് ക്ലബായ ബോര്‍ഡാക്‌സിന്റെ മുന്നേറ്റ നിരയിലാണ് കളിക്കുന്നത്.
റോമയും മാല്‍കവുമായുള്ള കരാര്‍ ഏകദേശം തീരുമാനത്തില്‍ എത്തിയതായിരുന്നു. ഇത് സംബന്ധിച്ച് റോമ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ സമയത്താണ് ബാഴ്‌സിലോണയും രംഗത്ത് വന്നത്.
ആന്ദ്രേ കറി എന്ന നെയ്മറിനെ പോലെയുള്ള വമ്പന്‍ താരങ്ങളെ ബാഴ്‌സയിലെത്തിച്ച ആളെയാണ് ഈ ദൗത്യവും ക്ലബ് ഏല്പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ റോമയില്‍ നിന്നും താരത്തെ റാഞ്ചാന്‍ ക്ലബിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
32 മില്യണ്‍ യൂറോയുടെ കരാര്‍ ആയിരുന്നു റോമ താരത്തിനായി വാഗ്ദാനം ചെയ്തത്. ഇതിലും കൂടുതല്‍ തുക മുടക്കിയാലേ ബാഴ്‌സിലോണക്ക് താരത്തെ സ്വന്തമാക്കാന്‍ സാധിക്കൂ.
ഫ്രാന്‍സിലെത്തിയ ശേഷം 20 ഗോളുകള്‍ നേടിയ 21കാരന്‍ ക്ലബിനെ യൂറോപ്പ ലീഗ് യോഗ്യത നേടാനും സഹായിച്ചു.
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.