ദുബൈ: ഖത്തറിനോടുള്ള അറബ് രാജ്യങ്ങളുടെ ഒറ്റപ്പെടുത്തല്‍ കായിക രംഗത്തേക്കും നീളുകയാണ്. വിലക്ക് നീളുന്നത് ഫുട്‌ബോള്‍ രംഗത്തെ ഭീമന്മാരായ ബാഴ്‌സലോണയിലേക്കുമാണ്.
ഖത്തര്‍ എയര്‍വേഴ്സ് സ്പോണ്‍സര്‍ ചെയ്തിരുന്ന ബാഴ്സലോണ ടീമിന്റെ ജഴ്സിയ്ക്ക് വിലക്കേപ്പര്‍ത്തിയിരിക്കുകയാണ്. 2013 മുതല്‍ ഖത്തര്‍ എയര്‍വേയ്സും 2011 മുതല്‍ ഖത്തര്‍ ഫൗണ്ടേഷുനുമായിരുന്നു ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍. ബാഴ്സലോണയുടെ ടീഷര്‍ട്ടുകള്‍ ധരിച്ച് അറബ് രാജ്യങ്ങളില്‍ ചെന്നാല്‍ പിടിവീഴുമെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരില്‍ സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിനു പിന്നാലെ ഖത്തറിനെ പിന്തുണയ്ക്കുന്നവരെയും കര്‍ശനമായി നേരിടുകയാണ്.
സാമൂഹ്യമാധ്യമങ്ങളില്‍ക്കൂടി ഖത്തറിനെ പിന്തുണച്ച് പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറബ് രാജ്യങ്ങള്‍ അറിയിച്ചിരുന്നു.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന കുറ്റം ആരോപിച്ചാണ് ഖത്തറുമായുള്ള ബന്ധം അറബ് രാജ്യങ്ങള്‍ വിച്ഛേദിച്ചത്. ഖത്തര്‍ പിന്താങ്ങുന്നതെന്തും തീവ്രവാദവുമായുള്ള ബന്ധമായി കണക്കാക്കുന്ന നീക്കമാണ് അറബ് രാജ്യങ്ങള്‍ നീങ്ങുന്നത്. 15 വര്‍ഷം വരെ ഇത്തരത്തില്‍ തടവ് ശിക്ഷ ലഭിക്കാന്‍ ഇത് കാരണമാകുമെന്നും അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.