2024ലെ ബാലണ്‍ ഡി ഓര്‍ അവന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു: ബാഴ്‌സ ഡിഫന്‍ഡര്‍ പൗ ക്യൂബാര്‍സി
Sports News
2024ലെ ബാലണ്‍ ഡി ഓര്‍ അവന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു: ബാഴ്‌സ ഡിഫന്‍ഡര്‍ പൗ ക്യൂബാര്‍സി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th October 2024, 5:42 pm

ഫുട്‌ബോള്‍ ലോകത്തെ ഐതിഹാസികമായ നേട്ടമാണ് ബാലണ്‍ ഡി ഓര്‍. 2024ല്‍ ഈ നേട്ടത്തിന് അര്‍ഹനയാ താരത്തെ തെരഞ്ഞെടുക്കുകയാണ് ബാഴ്‌സലോണ ഡിഫന്‍ഡര്‍ പൗ ക്യുബാര്‍സി. സ്‌പെയിനിന്റെ താരം റോഡ്രിയോയാണ് യുവ താരം തെരഞ്ഞെടുത്തത്. റോഡ്രിക്ക് പുറമെ ഡാനി കാര്‍വാജലിനെയും വിനീഷ്യസ് ജൂനിയറിനെയും താരം സാധ്യതാപട്ടികയില്‍ തെരഞ്ഞെടുത്തിരുന്നു.

നിലവില്‍ മാന്‍ഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കളിക്കുന്ന റോഡ്രി 2023-24 സീസണില്‍ എട്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. സിറ്റിക്ക് വേണ്ടി 22 ഗോളുകളാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല 21 അസിസ്റ്റ് ഗോളുകള്‍ക്കും താരം ബൂട്ട് ചലിപ്പിച്ചു.

‘റോഡ്രി, കാര്‍വാജല്‍, വിനീഷ്യസ് എന്നിവര്‍ക്കിടയിലാണ് ബാലണ്‍ ഡി ഓര്‍; റോഡ്രി അതില്‍ വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ പൗ ക്യുബാര്‍സി പറഞ്ഞു.

നിലവില്‍ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് വിനീഷ്യസും കാര്‍വാജലും കളിക്കുന്നത്. മികച്ച ഫോമില്‍ നില്‍ക്കുന്ന യുവ താരങ്ങള്‍ ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓറിന്റെ 30 പേരുടെ ചുരുക്കപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മാത്രമല്ല റയലിന്റെ ജൂഡ് ബെല്ലിങ്ഹാമും കിലിയന്‍ എംബാപ്പെയും അന്റോണിയോ റൂഡിഗറും ഫെഡറിക്കോ വാല്‍വര്‍ഡെയും പട്ടികയില്‍ ഉണ്ട്.

ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നും ഒരു ഗോളും ഒരു അസിസ്റ്റുമാണ് കാര്‍വാജലിനുള്ളത്. വിനീഷ്യസ് നാല് ഗോളും ഏഴ് അസിസ്റ്റുമായി മുന്നില്‍ തിളങ്ങുമ്പോള്‍ ബാലണ്‍ ഡി ഓര്‍ മുറുകുമെന്നത് ഉറപ്പാണ്.

 

Content Highlight: Barcelona defender Pau Cubarsi is choosing the player who deserves Blan Dior in 2024