പ്രീസീസണ്‍ ടൂര്‍ണമെന്റില്‍ സ്പാനിഷ് വമ്പന്‍ മാരായ ബാഴ്‌സിലോണയെ 2നെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇറ്റാലിയന്‍ ക്ലബായ റോമയ്ക്ക് വിജയം.
ബോര്‍ഡക്‌സ് താരം മാല്‍ക്കത്തിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഇരു ടീമുകളും പരസ്യമായി ഉരസിയതിന് ശേഷമുള്ള മത്സരത്തിലെ വിജയം റോമക്ക് മധുരപ്രതികാരം കൂടെയാണ്.
പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളുമായാണ് ഇരു ടീമുകളും മത്സരത്തിനിറങ്ങിയത്. കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ ബാഴ്‌സിലോണക്ക് വേണ്ടി റാഫീഞ്ഞ ഗോള്‍ നേടി.
ALSO READ:കുമ്മനം കേരളരാഷ്ട്രീയത്തിലേക്ക് ഉടന്‍ തിരിച്ചുവരില്ല: ശ്രീധരന്‍പിള്ള
എന്നാല്‍ 35-ാം മിനുട്ടില്‍ എല്‍ ഷാരാവെയിലൂടെ മത്സരത്തിലേക്ക് തിരിച്ച് വന്ന റോമ കൃത്യമായ ഇടവേളകളില്‍ ഗോള്‍ കണ്ടെത്തി. റോമക്ക് വേണ്ടി ഫ്‌ളൊറെന്‍സി, ക്രിസ്റ്റന്റന്റെ, പെറോട്ടി എന്നിവരും ഗോളുകളും നേടി.
വിവാദമായ ട്രാന്‍സ്ഫറിലൂടെ ബാഴ്‌സയിലെത്തിയ മാല്‍ക്കമാണ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയത്. മാല്‍ക്കം ഗോള്‍ നേടിയിട്ടും ബാഴ്‌സയെ തോല്‍പ്പിക്കാനായത് റോമയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
റോമ ട്രാന്‍സ്ഫര്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയപ്പോഴാണ് ബോര്‍ഡക്‌സില്‍ നിന്നും ബ്രസീലിയന്‍ താരം മാല്‍ക്കത്തെ ബാഴ്‌സ റാഞ്ചിയത്. ഇതേ തുടര്‍ന്ന് ക്ലബിനെതിരെ റോമ പ്രസിഡന്റ് പരസ്യമായി രംഗത്ത് വന്നിരുന്നു.