അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ബാഴ്സയ്ക്ക് മിന്നും ജയം. കാമ്പ്നൗവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ വിജയിച്ചത്.
മെസ്സി ലക്ഷ്യത്തില്‍ എത്തിച്ച ഫ്രീകിക്കാണ് കളിയുടെ വിധി എഴുതിയത്. മെസ്സിയുടെ പ്രൊഫഷണല്‍ കരിയറിലെ 600ാം ഗോളായിരുന്നു ഇത്. അര്‍ജന്റീനയ്ക്കും ബാഴ്സയ്ക്കുമായാണ് മെസ്സി 600 ഗോളുകള്‍ നേടിയത്. 539 ഗോളുകള്‍ ബാഴ്‌സയ്ക്കും അര്‍ജന്റീനയ്ക്ക് വേണ്ടി 61 ഗോളുകളുമാണ് മെസി നേടിയത്.
അതിമനോഹരമായ ഒരു ബനാന ഫ്രീകിക്ക് ഗോളിലൂടെയാണ് മെസ്സി തന്റെ കരിയറിലെ 600ാമത് ഗോള്‍ സ്വന്തമാക്കിയത്. 26ാം മിനിറ്റിലായിരുന്നു എതിരാളികളെ കബിളിപ്പിച്ച് കൊണ്ട് മെസ്സി വലകുലുക്കിയത്. പന്ത് വലയുടെ പുറത്തേക്ക് പോകുന്നത് പോലെ തോന്നിപ്പിച്ചെങ്കിലും പ്രതിരോധ നിരയെ മൊത്തം മറികടന്ന് ഗോള്‍ കീപ്പറെയും കബളിപ്പിച്ച് പന്ത് വലയ്ക്കകത്ത് കടക്കുകയായിരുന്നു.
ജയത്തോടെ ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയന്റ് വ്യത്യാസം 8 പോയന്റായി വര്‍ധിപ്പിച്ചു. 27 മത്സരങ്ങളില്‍ നിന്നായി ബാഴ്സയ്ക്ക് 69 പോയന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 61 പോയന്റാണുള്ളത്.
Another day, another brilliant free kick by Messi ??? pic.twitter.com/vsh4niKwQS
— Nyei (@Emmanyei) March 4, 2018