| Monday, 7th August 2023, 6:45 pm

ചരിത്രം കുറിച്ച് സംവിധായിക; ഒരു ബില്യണ്‍ നേട്ടം സ്വന്തമാക്കി ബാര്‍ബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഗോളതലത്തില്‍ നിന്ന് കളക്ഷനായി ഒരു ബില്യണ്‍ സ്വന്തമാക്കി ഗ്രെറ്റാ ഗെര്‍വിഗ് സംവിധാനം ചെയ്ത ബാര്‍ബി.

ചിത്രത്തിന് ഒരു ബില്യണ്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതോടെ ഒരു ബില്യണ്‍ ഡോളര്‍ ക്ലബിലെത്തുന്ന ആദ്യ സ്വതന്ത്ര വനിതാ സംവിധായികയായി ഗ്രെറ്റാ ഗെര്‍വിഗ്. ‘ബാര്‍ബില്ല്യണ്‍’ എന്നാണ് നേട്ടത്തെ വാര്‍ണര്‍ ബ്രദേഴ്‌സ് വിശേഷിപ്പിച്ചത്.

യു.എസില്‍ നിന്നും കാനഡയില്‍ നിന്നും മാത്രമായി 53 മില്യണാണ് ചിത്രം വാരിക്കൂട്ടിയത്. ഇതോടെയാണ് ചിത്രത്തിന്റെ രാജ്യാന്തര കലക്ഷന്‍ 1.03 ബില്യണായത്.

അതേസമയം ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് ഇതുവരെ 50 കോടിയില്‍ താഴെ മാത്രമാണ് സ്വന്തമാക്കാനായത്. ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമറിനൊപ്പമാണ് ബാര്‍ബി റിലീസ് ചെയ്തത്. ഇന്ത്യയില്‍ ഓപ്പണ്‍ഹൈമറിനാണ് കൂടുതല്‍ കളക്ഷന്‍ ലഭിച്ചത്.

ഡേവിഡ് ഹേമാന്‍, മാര്‍ഗറ്റ് റോബീ, ടോം അക്കെര്‍ലീ റോബീ ബ്രെന്നെര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗ്രേറ്റ ഗെര്‍വിഗിന്റെ സംവിധാനത്തിലുള്ള ‘ബാര്‍ബി’ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ വിതരണം. മാര്‍ക്ക് റോന്‍സണും ആന്‍ഡ്ര്യൂ വ്യാട്ടുമാണ് സംഗീതം ചെയ്തിരിക്കുന്നത്. ‘ബാര്‍ബി’ പാവകളുടെ കഥ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

‘ബാര്‍ബി’യായി മാര്‍ഗറ്റ് റോബീയും ‘കെന്നാ’യി ചിത്രത്തില്‍ റയാന്‍ ഗോസ്‌ലിംഗും എത്തിയപ്പോള്‍, കേറ്റ്, ഇസ്സ, അലക്‌സാണ്ടര്‍ ഷിപ്പ്, ഹാരി നെഫ്, അന ക്രൂസ് കെയ്ന്‍, നിക്കോള, മരിസ എബെലെ, അമേരിക്ക ഫെറേറ, മൈക്കിള്‍സെറ, എമെറാള്‍ഡ് ഫെന്നെല്‍ തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ വേഷമിട്ടു.

2023ല്‍ ആഗോളതലത്തില്‍ തന്നെ കളക്ഷനില്‍ രണ്ടാമതെത്തിയ ‘ബാര്‍ബി’ ഇപ്പോഴും പ്രേക്ഷകര്‍ ആഘോഷിക്കുകയാണ്. ആക്ഷേപ ഹാസ്യവും ചിത്രത്തെ ആകര്‍ഷമാക്കുന്നു. ‘ബാര്‍ബി’യിലെ ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു.

Content Highlight: Barbie enters to one billon club Greta Gerwig breaks another record becomes first woman director to achieve the milestone

We use cookies to give you the best possible experience. Learn more