ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുന്ന ദേശീയസമ്മേളനം തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2012, 9:12 am
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ബറാക് ഒബാമയെ അംഗീകരിക്കാനുള്ള ദേശീയസമ്മേളനം തുടങ്ങി. []
തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികള്‍ മൂന്നുദിവസത്തെ സമ്മേളനത്തില്‍ ആവിഷ്‌കരിക്കും. ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് സമ്മേളനം നാളെ അംഗീകാരം നല്‍കും.
മിഷേല്‍ ഒബാമയുടെ പ്രസംഗമാണ് ഉദ്ഘാടനചടങ്ങിലെ ശ്രദ്ധേയമാക്കിയത്. സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചുകൊണ്ടുള്ള ബറാക് ഒബാമയുടെ പ്രസംഗത്തോടെയാണ് ദേശീയ സമ്മേളനം അവസാനിക്കുക.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥി മിറ്റ് റോംമിയാണ് ഒബാമയുടെ എതിരാളി. മത്സരം കടുത്തതായിരിക്കുമെന്ന് ഒബാമ അറിയിച്ചു. താന്‍ വിജയപ്രതീക്ഷയിലാണെന്നും എന്നാല്‍ എതിരാളിയുടെ കരുത്തിനെ കുറച്ചുകാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.