ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ടി.വിയില്‍ കാണുന്നതായി പ്രചരിപ്പിച്ച ചിത്രം വ്യാജം. 2014 ഫുട്‌ബോള്‍ ലോകകപ്പ് കാണുന്ന ഒബാമയുടെ ചിത്രത്തില്‍ മോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രം എഡിറ്റ് ചെയ്ത് ഉള്‍പ്പെടുത്തിയാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.
സച്ചിന്‍ ജീന്‍വാല്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. പിന്നാലെ സോഷ്യല്‍മീഡിയയിലൂടെ ചിത്രം വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇയാളുടെ പ്രൊഫൈലില്‍ നിന്ന് മാത്രം ചിത്രം 271 തവണ ഷെയര്‍ ചെയ്യപ്പെട്ടു.
‘ അമേരിക്കയിലിരുന്ന് ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കുന്നു. ഇതാണ് മോദിയുടെ ശക്തി’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സ് പകര്‍ത്തിയ ചിത്രത്തില്‍ എഡിറ്റ് ചെയ്താണ് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രം ചേര്‍ത്തുവച്ചത്. 2014 ജൂണ്‍ 26 ന് യഥാര്‍ത്ഥ ചിത്രം മില്‍സ് ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. അമേരിക്കയും ജര്‍മ്മനിയും തമ്മിലുള്ള ഫുട്‌ബോള്‍ ലോകകപ്പ് മത്സരം കാണുന്ന ചിത്രമായിരുന്നു ഇത്.
WATCH THIS VIDEO: