വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് താന്‍ കോടതിയില്‍ ഹാജരാക്കിയത് പെന്‍ഡ്രൈവിലാക്കിയ റിപ്പോര്‍ട്ടാണ് തനിക്ക് ഡയറക്ടര്‍ കൈമാറുകയാണുണ്ടായതെന്നാണ് സുകേശന്റെ മൊഴി.
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അട്ടിമറി ശ്രമം നടന്നെന്ന കേസില്‍ വിജിലന്‍സ് എസ്.പി ആര്‍ സുകേശന്‍ നല്‍കിയ മൊഴി പുറത്ത്. കോടതിയില്‍ എത്തിയത് താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടല്ലെന്നു വ്യക്തമാക്കുന്ന മൊഴിയാണ് പുറത്തു വന്നത്.
Also read ഒടുവില്‍ മനസ്സ് തുറന്ന് ധോണി; അതെ കോഹ്‌ലിയ്ക്കു വേണ്ടിയാണ് അത്
വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് താന്‍ കോടതിയില്‍ ഹാജരാക്കിയത് പെന്‍ഡ്രൈവിലാക്കിയ റിപ്പോര്‍ട്ടാണ് തനിക്ക് ഡയറക്ടര്‍ കൈമാറുകയാണുണ്ടായതെന്നാണ് സുകേശന്റെ മൊഴി. ശങ്കര്‍ റെഡ്ഡി തന്റെ പേഴ്‌സണല്‍ കംപ്യൂട്ടറിലായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നതെന്നും വിജിലന്‍സ് എസ്.പി പറയുന്നു.
ബാര്‍ കോഴക്കേസിലെ അട്ടിമറിയുമായി ബന്ധപ്പെട്ട് ഡിജിപി ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എസ്പി സുകേശന്റെ മൊഴി പുറത്തുവന്നത്. വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അനാവശ്യായി ഡയറക്ടര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും തെളിവുകള്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും സുകേശന്‍ പറയുന്നുണ്ട്.
കേസ് ഫെബ്രുവരി ഏഴിനു കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന എസ്. പിയുടെ മൊഴി ബാര്‍ കോഴക്കേസില്‍ അട്ടിമറി ശ്രമം നടന്നെന്ന വാദത്തിനെ സാധൂകരിക്കുന്നതാണ്.