| Monday, 13th August 2018, 7:13 am

കനത്ത മഴ; ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; ജാഗ്രത നിര്‍ദ്ദേശവുമായി ദുരന്തനിവാരണ സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാലവര്‍ഷം കനത്തതിനെത്തുടര്‍ന്ന് ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ജലനിരപ്പ് ഉയരുമെന്നതിനാല്‍ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.

അതേസമയം ഇന്നലെ മുതല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 90 സെന്റി മീറ്ററില്‍ നിന്ന് 150 സെന്റി മീറ്ററിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.


ALSO READ: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ ചോദ്യം ചെയ്യും: തുടര്‍നടപടികള്‍ പിന്നീട്


എന്നാല്‍ നേരത്തേ മുന്നറിയിപ്പില്ലാതെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിലവില്‍ മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.

അതേസമയം ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടുണ്ട്. മണിക്കൂറില്‍ 1.4 അടിയുടെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 2397.94 ആണ് അണക്കെട്ടിലെ ജലനിരപ്പ്.

We use cookies to give you the best possible experience. Learn more