” 500രൂപയുടെയും 1000രൂപയുടെയും നോട്ട് നിരോധിച്ചതുകൊണ്ട് കള്ളപ്പണത്തെ ഒന്നും ചെയ്യാനാവില്ല. നോട്ടുനിരോധനം കൊണ്ട് കള്ളനോട്ടുകള്‍ ഇല്ലാതാക്കാനേ കഴിയൂ.” എന്നാണ് ബോകില്‍ പറയുന്നത്.
ന്യൂദല്‍ഹി: നോട്ടു നിരോധനം കള്ളപ്പണം ഇല്ലാതാക്കില്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ അനില്‍ ബോകില്‍. നവംബര്‍ എട്ടിന് പ്രധാനമന്ത്രിയുടെ നോട്ടുനിരോധന പ്രഖ്യാപനം വന്നതിനു പിന്നാലെ അതിന്റെ ബുദ്ധികേന്ദ്രം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച വ്യക്തിയാണ് ലത്തൂര്‍ സ്വദേശിയായ അനില്‍ ബോകില്‍. ഇക്‌ണോമിക്‌സ് ടൈംസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മോദിയുടെയും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെയും മനസില്‍ നോട്ടുനിരോധനം എന്ന ചിന്തയുടെ വിത്തുപാകിയ വ്യക്തിയെന്നാണ് സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്ന അര്‍ത്ഥക്രാന്തി സന്‍സ്ഥാന്റെ ചാര്‍ചട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ഗ്രൂപ്പിലെ അംഗമായ ബോകില്‍ വിശേഷിപ്പിക്കപ്പെട്ടത്.
Interesting News:2000 രൂപ നോട്ടില്‍ സാങ്കേതികവിദ്യയൊന്നുമില്ലെന്ന് ആര്‍.ബി.ഐ; ആധികാരിക ചര്‍ച്ചയ്ക്ക് ശേഷം നോട്ടില്‍ ജി.പി.എസ് ഉണ്ടെന്ന് ഡോ. എന്‍. ഗോപാലകൃഷ്ണന്‍
എന്നാല്‍ കള്ളപ്പണം തടയാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ നടപടി കള്ളപ്പണത്തെ ഇല്ലാതാക്കില്ല എന്നാണ് ബോകില്‍ പറയുന്നത്.
” 500രൂപയുടെയും 1000രൂപയുടെയും നോട്ട് നിരോധിച്ചതുകൊണ്ട് കള്ളപ്പണത്തെ ഒന്നും ചെയ്യാനാവില്ല. നോട്ടുനിരോധനം കൊണ്ട് കള്ളനോട്ടുകള്‍ ഇല്ലാതാക്കാനേ കഴിയൂ.” എന്നാണ് ബോകില്‍ പറയുന്നത്.
Also Read: സമ്പൂര്‍ണ ആക്ടറല്ല, സമ്പൂര്‍ണ ദുരന്തം: മോഹന്‍ലാലിനെതിരെ പരിഹാസവുമായി വി.ടി ബല്‍റാമും
നോട്ടുനിരോധനം നടപ്പാക്കിയിരിക്കുന്ന രീതിയെയും അദ്ദേഹം അംഗീകരിക്കുന്നില്ല. “ഞങ്ങള്‍ നിര്‍ദേശിച്ചത് ഇതല്ല. അഞ്ച് പോയിന്റുള്ള പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. വലിയ മൂല്യമുള്ള കറന്‍സി നോട്ടുകളില്‍ നിന്നും ചെറുതിലേക്കു മാറാനുള്ള മികച്ചൊരു പ്ലാന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു” അദ്ദേഹം പറയുന്നു.
“സര്‍ക്കാര്‍ വലിയ മൂല്യമുള്ള കറന്‍സി കൂറേക്കൂടി വലിയ മൂല്യമുള്ള കറന്‍സികള്‍കൊണ്ട് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ” അദ്ദേഹം വ്യക്തമാക്കി.
നികുതി നയങ്ങളെ പുനര്‍രൂപീകരിച്ചുകൊണ്ട്, നോട്ടുകളുടെ ഉപയോഗം കുറച്ചുകൊണ്ട്, കള്ളപ്പണത്തിന്റെ ഒഴുക്ക് കുറച്ചുകൊണ്ടുള്ള ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക മേഖലയെ പോസിറ്റീവായി മാറ്റുകയെന്ന നിര്‍ദേശമാണ് തങ്ങള്‍ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
2013ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ബോകിലും അദ്ദേഹത്തിന്റെ വളണ്ടിയര്‍മാരും അദ്ദേഹത്തെ കാണുന്നത്. നിലവിലെ നികുതി വ്യവസ്ഥയെ പുതിയൊരു ബാങ്കിങ് ട്രാന്‍സാക്ഷന്‍ ടാക്‌സ് വഴി മാറ്റുകയെന്ന ഞങ്ങളുടെ ആശയം അദ്ദേഹത്തിന് താല്‍പര്യം തോന്നി. രണ്ടുവര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് റാലികളില്‍ അദ്ദേഹം ഈ ആശയത്തെ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു.
Don”t Miss: ഫൈസല്‍ വധം; 4 പേര്‍ അറസ്റ്റില്‍; ഗൂഢാലോചന തെളിഞ്ഞതായി സൂചന
ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുകയെന്നത് തങ്ങളുടെ പദ്ധതി പ്രകാരം മൂന്നാമത്തെ സ്റ്റപ്പ് മാത്രമായിരുന്നെന്നും അദ്ദേഹം പറയുന്നു. പേഴ്‌സണല്‍ ഇന്‍കം ടാക്‌സ്, സര്‍വ്വീസ് ടാക്‌സ് പോലുള്ള കേന്ദ്രസര്‍ക്കാര്‍ ടാക്‌സുകള്‍ എല്ലാം പിന്‍വലിച്ചശേഷം 500രൂപ നോട്ടുകള്‍ കൂടുതല്‍ എത്തിച്ചശേഷം മാത്രമേ കറന്‍സി പിന്‍വലിക്കാന്‍ പാടുള്ളൂ. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ക്ക് അത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.