| Wednesday, 30th October 2013, 5:25 am

ജി-മെയില്‍, യാഹൂ വഴിയുള്ള സര്‍ക്കാര്‍ മെയിലുകള്‍ക്ക് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ജി-മെയില്‍, യാഹൂ എന്നീ മെയില്‍ സര്‍വീസുകളിലൂടെ സര്‍ക്കാരിന്റെ ഔദ്യോഗിക മെയില്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ തീരുമാനം. അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന സാഹചര്യത്തിലാണ്  ഇത്തരത്തിലുള്ള നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായത്.

സര്‍ക്കാരിന്റെ എല്ലാ വിധ മെയിലുകളും ഔദ്യോഗിക വെബ്‌സൈറ്റായ എന്‍.ഐ.സി ഇ-മെയില്‍ സര്‍വീസ് വഴി നടത്താനാണ് തീരുമാനം.

സര്‍ക്കാരിന്റെ നയതന്ത്ര ബന്ധങ്ങളുമായി ബന്ധപ്പെടുന്ന വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് ഇതിനായി പ്രത്യേക ഇ-മെയില്‍ സംവിധാനത്തിന് രൂപം നല്‍കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഡിസംബറോടെ നിരോധനം പ്രാബല്യത്തില്‍ വരും.

We use cookies to give you the best possible experience. Learn more