കൊച്ചി: ഭവന വായ്പയുടെയും വിദ്യാഭ്യാസ വായ്പയുടെയും പലിശ നിരക്കുകളില്‍ ബാങ്കുകള്‍ ഇളവ് വരുത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിദ്യാഭ്യാസ വായ്പാ പലിശ നിരക്കില്‍ ഒരു ശതമാനം വരെ ഇളവ് ഏര്‍പ്പെടുത്തി. മറ്റു ബാങ്കുകളും കൂടുതല്‍ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്കു കുറയ്ക്കാന്‍ ആലോചന തുടങ്ങിയിട്ടുണ്ട്.
ഭവന വായ്പയുടെ പലിശ കുറയ്ക്കാന്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായതായി സൂചനയുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര 25 ലക്ഷം രൂപ വരെയുള്ള അഞ്ചു വര്‍ഷത്തെ ഭവന വായ്പയ്ക്കു 0.25 ശതമാനം പലിശ കുറച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും 10 മുതല്‍ 25 വര്‍ഷം വരെ കാലാവധിയുള്ള 30 ലക്ഷം രൂപയുടെ വരെ ഭവന വായ്പക്കു 0.25% പലിശ കുറച്ചിട്ടുണ്ട്.
വായ്പാ തിരിച്ചടവു മുടങ്ങുന്നത് വ്യാപകമായപ്പോഴാണ് പലിശ നിരക്കുകള്‍ കുറക്കുന്നതിനെക്കുറിച്ച് ബാങ്കുകള്‍ ചിന്തിച്ചു തുടങ്ങിയത്.