കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ബാങ്കുകളുടെ കോര്‍പ്പറേറ്റ് ഭരണം കര്‍ശനമാക്കണം: ആര്‍.ബി.ഐ
national news
കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ബാങ്കുകളുടെ കോര്‍പ്പറേറ്റ് ഭരണം കര്‍ശനമാക്കണം: ആര്‍.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th December 2021, 7:08 pm

മുംബൈ: കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ കോര്‍പ്പറേറ്റ് ഗവേണന്‍സും റിസ്‌ക് മാനേജ്‌മെന്റ് രീതികളും കര്‍ശനമാക്കേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിലെ ബാങ്കിംഗിന്റെ പ്രവണതയും പുരോഗതിയും 2020-21 എന്ന റിപ്പോര്‍ട്ടിലാണ് ആര്‍.ബി ഐ ഇക്കാര്യം പറഞ്ഞത്.

ഡിജിറ്റല്‍ പേയ്മെന്റ് ലാന്‍ഡ്സ്‌കേപ്പിലെ പെട്ടെന്നുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും ഫിന്‍ടെകില്‍ ഉള്‍പ്പെടെ പുതുതായി പ്രവേശിക്കുന്നവരുടെ വളര്‍ച്ചയ്ക്കുമിടയില്‍ ബാങ്കുകള്‍ അവരുടെ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കേണ്ടതുണ്ട്.

2020-21 കാലയളവില്‍ റിസ്‌ക് ഒഴിവാക്കലിന്റെയും മ്യൂട്ട് ഡിമാന്‍ഡ് സാഹചര്യങ്ങളുടെയും പരിതസ്ഥിതിയില്‍ ബാങ്കുകളുടെ ക്രെഡിറ്റ് ഓഫ്ടേക്ക് മന്ദഗതിയിലായിരുന്നെങ്കിലും, 2021-22ന്റെ രണ്ടാം പാദത്തില്‍ സമ്പദ് വ്യവസ്ഥയുടെ നിഴലില്‍ നിന്ന് ഉയര്‍ന്നുവന്നതോടെ ഒരു പിക്ക് അപ്പ് ആരംഭിച്ചിട്ടുണ്ട്.

‘ബാങ്ക് ബാലന്‍സ് ഷീറ്റുകളിലെ പുനരുജ്ജീവനം മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നു, ഇത് പകര്‍ച്ചവ്യാധിയുടെ മുന്‍നിരയിലെ പുരോഗതിയെകൂടെ ആശ്രയിച്ചിരിക്കുകയാണ്,’ ആര്‍.ബി.ഐ പറഞ്ഞു.

എന്നാലും സാധ്യതയുള്ള സ്ലിപ്പേജുകള്‍ ആഗിരണം ചെയ്യുന്നതിനും ക്രെഡിറ്റ് ഫ്‌ളോ നിലനിര്‍ത്തുന്നതിനും ബാങ്കുകള്‍ അവരുടെ മൂലധന സ്ഥാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആര്‍.ബി.ഐ പറയുന്നു.

‘കൊവിഡ് 19ന്റെ ആഘാതം ഹ്രസ്വകാലത്തേക്ക് ആധിപത്യം സ്ഥാപിക്കുമെങ്കിലും, കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക കണ്ടുപിടുത്തങ്ങളുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളികള്‍ നേരിടാനുള്ള തന്ത്രം ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കേണ്ടതുണ്ട്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് 19ന് ശേഷമുള്ള റീക്യാപിറ്റലൈസേഷന്‍ ആവശ്യകതകളെക്കുറിച്ച് 2021 സെപ്റ്റംബര്‍ 30 വരെയുള്ള മൂലധന നിലയുടെ അടിസ്ഥാനത്തില്‍, എല്ലാ പൊതു, സ്വകാര്യ മേഖലാ ബാങ്കുകളും മൂലധന സംരക്ഷണ ബഫര്‍ 2.5 ശതമാനത്തിലധികം നിലനിര്‍ത്തിയതായി ആര്‍.ബി.ഐ പറഞ്ഞു.

എന്നിരുന്നാലും, കടം വാങ്ങുന്നവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം മൂലമുള്ള വെല്ലുവിളികളെ നേരിടാനും സമ്പദ് വ്യവസ്ഥയുടെ സാധ്യതയുള്ള ക്രെഡിറ്റ് ആവശ്യകതകള്‍ നിറവേറ്റാനും ബാങ്കുകള്‍ക്ക് ഉയര്‍ന്ന മൂലധന കുഷ്യന്‍ ആവശ്യമാണെന്നും ആര്‍.ബി.ഐ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Banks need to tighten corporate governance to meet challenges posed by corona virus: RBI