| Monday, 26th March 2018, 1:01 pm

ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക് ബാങ്കുകളുടെ ഇരുട്ടടി; മിനിമം ബാലന്‍സ് ഇല്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പിഴ ഈടാക്കുമെന്ന് ബാങ്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ മതിയായ രീതിയില്‍ വര്‍ദ്ധിപ്പിക്കുന്ന നയമാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പാലിക്കുന്നത്. എന്നാല്‍ ഇത്തരം നയങ്ങള്‍ക്ക് എതിരെയുള്ള നിലപാടാണ് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ സ്വീകരിക്കുന്നത്.

ഇപ്പോഴിതാ ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക് തിരിച്ചടിയായി പുതിയ നയം എത്തിയിരിക്കയാണ്. ഇനി മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതെ ഏതെങ്കിലും എ.ടി.എമ്മിലോ കടകളിലെ കയറി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ബാങ്കുകള്‍ പിഴ ഈടാക്കുമെന്ന് പുതിയ നിര്‍ദ്ദേശം പുറത്തുവന്നിരിക്കയാണ്.


ALSO READ:കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ഥി സമരം; പ്രക്ഷോഭം ശക്തമാക്കി വിദ്യാര്‍ഥികള്‍: നിരാഹാരസമരത്തിനൊരുങ്ങി 40 വിദ്യാര്‍ഥികള്‍ കൂടി


കാര്‍ഡ് വഴി പണമിടപാട് നടത്തുമ്പോള്‍ കച്ചവടക്കാരനില്‍ നിന്ന് ബാങ്ക് ഈടാക്കുന്ന തുകയ്ക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇടപാടുകാരനില്‍ നിന്ന് ഈടാക്കുന്ന തുകയ്ക്ക് മറ്റ് ന്യായങ്ങളൊന്നും തന്നെയില്ല.

ബാങ്കിന്റെ എ.ടി.എം ആശ്രയിക്കാതെ ഷോപ്പുകളില്‍ ഡെബിറ്റ് കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുന്നതിന് ബാങ്കുകള്‍ തന്നെ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിലാണ് പിഴ എന്ന പേരില്‍ തുക ഈടാക്കുന്നത്.


MUST READ: ഇനി വാഹനങ്ങളും ആധാറിനു കീഴില്‍’; വാഹനങ്ങളെ ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം


അതേയമയം, ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതുകൊണ്ടാണ് താരതമ്യേന കുറഞ്ഞ തുക പിഴ ഈടാക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

17 രൂപ മുതല്‍ 25 രൂപ വരെയാണ് മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ ബാങ്കുകള്‍ ഈടാക്കുക. കൂടാതെ ഇതിനോടൊപ്പം ജി.എസ്.ടിയും നല്‍കേണ്ടിവരും. വിവിധ ബാങ്കുകള്‍ക്ക് വ്യത്യസ്ത ചാര്‍ജുകളാണ് ഈടാക്കുന്നത്.

We use cookies to give you the best possible experience. Learn more