|

ബാങ്കുകള്‍ ഇനി രാവിലെ 10 മണി മുതല്‍ നാല് മണി വരെ; ഉപഭോക്താക്കള്‍ക്ക് പ്രത്യേക ദിവസങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാങ്കുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ച് ബാങ്കേഴ്‌സ് സമിതി. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ പ്രവര്‍ത്തിക്കും. ഏപ്രില്‍ നാല് വരെയാണ് ഇത്.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം അടക്കമുള്ളത് പരിഗണിച്ചാണ് നടപടി. ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ വരാന്‍ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനത്തില്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

0,1 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവര്‍ ഏപ്രില്‍ രണ്ടിന് ബാങ്കുകളില്‍ എത്തണം. 2,3 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ മൂന്നിനും 4,5 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവര്‍ ഏപ്രില്‍ നാലിനും ബാങ്കില്‍ എത്തണം.

6,7 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ ആറിനും 8,9 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ ഏഴിനും ബാങ്കുകളില്‍ എത്തണമെന്നും ബാങ്കേഴ്‌സ് സമിതി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ